ഉ​ള​വ​യ്പ് പ​ള്ളിയിൽ തി​രു​നാ​ളി​ന് ഇന്നു കൊടിയേറും
Thursday, November 8, 2018 10:14 PM IST
പൂ​ച്ചാ​ക്ക​ൽ: ഉ​ള​വ​യ്പ് പ​ള്ളി​യി​ലെ അ​ത്ഭു​ത പ്ര​വ​ർ​ത്ത​ക​നും പാ​വ​ങ്ങ​ളു​ടെ മ​ധ്യസ്ഥ​നു​മാ​യ വി​ശു​ദ്ധ മാ​ർ​ട്ടി​ൻ ഡി ​പോ​റ​സി​ന്‍റെ തി​രു​നാ​ൾ ഇ​ന്ന് തു​ട​ങ്ങി 11ന് ​അ​വ​സാ​നി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​വ​ർ​ഗീ​സ് മൂ​ഞ്ഞേ​ലി, പ്ര​സു​ദേ​ന്തി​മാ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു. കൊ​ടി​യേ​റ്റ് ദി​ന​മാ​യ ഇ​ന്ന് വൈ​കു​ന്നേ​രം 5.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​സം​ഗം, നൊ​വേ​ന, ലെ​ദീ​ഞ്ഞ് തു​ട​ർ​ന്ന് പ​ള്ളി​പ്പു​റം സെ​ന്‍റ് മേ​രീ​സ് ഫെ​റോ​ന വി​കാ​രി ഫാ. ​ജോ​സ് ഒ​ഴ​ല​ക്കാ​ട്ട് തി​രു​നാ​ൾ കൊ​ടി​യേ​റ്റ് ക​ർ​മം നി​ർ​വ​ഹി​ക്കും. വേ​സ്പ​ര ദി​ന​മാ​യ 10ന് ​വൈ​കു​ന്നേ​രം 4.45 ന് ​രൂ​പം വെ​ഞ്ച​രി​പ്പ്, തി​രി വെ​ഞ്ച​രി​പ്പ്. അ​ഞ്ചി​ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​സം​ഗം. തു​ട​ർ​ന്ന് പ്ര​സു​ദേ​ന്തി വാ​ഴ്ച, പ്ര​ദ​ക്ഷി​ണം.
തി​രു​നാ​ൾ ദി​ന​മാ​യ 11നു ​രാ​വി​ലെ പ​ത്തി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന, പ്ര​സം​ഗം എ​ന്നി​വ​യി​ക്ക് ഫാ. ​വി​നി​ൽ കു​രി​ശു​ത​റ, ഫാ. ​എ​ഡ്വേ​ർ​ഡ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം. ഒ​ന്നി​സ് നേ​ർ​ച്ച ക​ഞ്ഞി വെ​ഞ്ച​രി​പ്പ്.