ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ വാ​ഗ്ദാ​നം പാ​ഴ്‌വാക്കാ​യി
Thursday, November 8, 2018 10:14 PM IST
മ​ങ്കൊ​ന്പ്: പു​ന​ർ​നി​ർ​മാ​ണ​ത്തി​നു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് പ​രി​പൂ​ർ​ണ പി​ന്തു​ണ​യെ​ന്ന ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ വാ​ഗ്്ദാ​നം പാ​ലി​ക്ക​പ്പെ​ടാ​താ​യ​തോ​ടെ ച​ന്പ​ക്കു​ളം സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ തു​ട​രു​ന്നു. ര​ണ്ടു ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​ൾ​പ്പെ​ടു​ന്ന ഒ​രു വ​ലി​യ പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ൾ​ക്ക് ആ​ശു​പ​ത്രി​യു​ടെ സേ​വ​നം ഏ​താ​നും മ​ണി​ക്കൂ​റു​ക​ൾ മാ​ത്ര​മാ​യി ചു​രു​ക്കി​യ​ത് നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കു​ന്നു.
ദി​വ​സേ​ന നൂ​റു​ക​ണ​ക്കി​നു രോ​ഗി​ക​ളെ​ത്തു​ന്ന ആ​ശു​പ​ത്രി​യി​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ മാ​ത്ര​മാ​ണ് നി​ല​വി​ൽ ചി​കി​ത്സ ല​ഭ്യ​മാ​കു​ക. ആം​ബു​ല​ൻ​സ് പൊ​ട്ടി​ത്തെ​റി​യെ തു​ട​ർ​ന്നു​ണ്ടാ​യ ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​നം നാ​ട്ടു​കാ​ർ​ക്ക് ഏ​റെ പ്ര​തീ​ക്ഷ ന​ൽ​കി​യി​രു​ന്നു. ഐ​പി വി​ഭാ​ഗം പു​ന​സ്ഥാ​പി​ക്കു​ക എ​ളു​പ്പ​മ​ല്ലെ​ന്ന് തു​റ​ന്നു പ​റ​ഞ്ഞ മ​ന്ത്രി ഉ​റ​പ്പു ന​ൽ​കി​യ വൈ​കു​ന്നേ​രം ആ​റു​വ​രെ​യു​ള്ള ഒ​പി ചി​കി​ത്സ​യും ഇ​നി​യും പാ​ലി​ക്കാ​നാ​കു​ന്നി​ല്ല. അ​ടി​യ​ന്ത​ര​മാ​യ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി ആ​ശു​പ​ത്രി പ​ഴ​യ​പ​ടി​യി​ലേ​ക്കെ​ത്തി​ക്കു​മെ​ന്നു പ​റ​ഞ്ഞ മ​ന്ത്രി, പു​ന​ർ​നി​ർ​മാ​ണ​ത്തി​നാ​യി എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും 50ല്ക്ഷം ​രൂ​പ​യു​ടെ സ​ഹാ​യ​വും വാ​ഗ്ദാ​നം ന​ൽ​കി​യി​രു​ന്നു. ഇ​തോ​ടൊ​പ്പം കി​ട​ത്തി​ച്ചി​കി​ൽ​സ​യെ​ന്ന നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം പ്രാ​യോ​ഗി​ക​മ​ല്ലെ​ന്നു പ​റ​ഞ്ഞ മ​ന്ത്രി വൈ​കു​ന്നേ​രം ആ​റു​വ​രെ ഒ​പി സൗ​ക​ര്യം ല​ഭ്യ​മാ​ക്കു​മെ​ന്നു ഉ​റ​പ്പു ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ര​ണ്ടു​മാ​സം ക​ഴി​ഞ്ഞി​ട്ടും ഇ​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​യി​ട്ടി​ല്ല. പേ​രി​ലു​ള്ള​തു പോ​ലെ ആ​ശു​പ​ത്രി​യെ സാ​മൂ​ഹ്യാ​രോ​ഗ്യ​കേ​ന്ദ്ര​മാ​ക്കി മാ​റ്റു​ന്ന​തി​നു ത​ട​സ​മാ​കു​ന്ന​ത് ജീ​വ​ന​ക്കാ​രു​ടെ അ​ഭാ​വ​മാ​ണെ​ന്നാ​ണ് മ​ന്ത്രി പ​റ​ഞ്ഞ​ത്. 1961 ലെ ​സ്റ്റാ​ഫ് പാ​റ്റേ​ണാ​ണ് ഇ​പ്പോ​ൾ ആ​രോ​ഗ്യ വ​കു​പ്പി​ൽ നി​ല​വി​ലു​ള്ള​ത്. കേ​ന്ദ്ര​സ​ർ​ക്കാ​ർ എ​ൻ​ആ​ർ​എ​ച്ച​എം ഡോ​ക്ട​ർ​മാ​രു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വു വ​രു​ത്തി​യ​തും ആ​രോ​ഗ്യ​വ​കു​പ്പി​ന് പ്ര​തി​സ​ന്ധി​ക​ളു​ണ്ടാ​ക്കു​ന്നു. ഒ​രു ബ്ലോ​ക്കി​ൽ ഒ​രു പി​എ​ച്ച്സി​യെ​യെ​ങ്കി​ലും കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളാ​ക്കി മാ​റ്റു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞി​രു​ന്നു. നി​ല​വി​ൽ ഇ​വി​ടെ മൂ​ന്നു ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ണ്. ആ​വ​ശ്യ​ത്തി​നു ഡോ​ക​ട​ർ​മാ​രു​ണ്ടാ​യി​രു​ന്നി​ട്ടും ഒ​പി സ​മ​യം പ​രി​മി​ത​പ്പെ​ടു​ത്തി​യ​തി​ൽ നാ​ട്ടു​കാ​ർ​ക്ക് പ്ര​തി​ഷേ​ധ​മു​ണ്ട്. വ​ർ​ഷ​ങ്ങ​ളാ​യി കി​ട​ത്തി​ച്ചി​കി​ൽ​സ ല​ഭ്യ​മാ​യി​രു​ന്ന ആ​ശു​പ​ത്രി​യി​ൽ പി​ന്നീ​ട് ഇ​ത് നി​ർ​ത്തി​വ​യ്ക്കു​ക​യാ​യി​രു​ന്നു.
വെ​ള്ള​പ്പൊ​ക്ക​ത്തെ തു​ട​ർ​ന്ന് ഒ​പി സ​മ​യം വൈ​കു​ന്നേ​രം ആ​റു​വ​രെ നീ​ട്ടി​യി​രു​ന്നു. എ​ന്നാ​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യ സം​ഭ​വ​ത്തെ തു​ട​ർ​ന്നാ​ണ് ഇ​ത് നി​ർ​ത്തി​വ​ച്ച​ത്. ചി​കി​ത്സാ സ​മ​യം പ​രി​മി​ത​പ്പെ​ടു​ത്തി​യ​തോ​ടെ ഉ​ച്ച​ക​ഴി​ഞ്ഞു ചി​കി​ൽ​സ ആ​വ​ശ്യ​മാ​യി​വ​രു​ന്ന രോ​ഗി​ക​ൾ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളെ ആ​ശ്ര​യി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​കു​ന്നു. സാ​ധാ​ര​ണ​ക്കാ​രാ​യ ക​ർ​ഷ​ക​രും തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ളു​മു​ള്ള പ്ര​ദേ​ശ​ത്താ​ണ് സ​ർ​ക്കാ​ർ ചി​കി​ൽ​സ നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന​ത്.
ബ​സ് സ​ർ​വീ​സും, ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ ബോ​ട്ടു​സ​ർ​വീ​സ് സൗ​ക​ര്യ​ങ്ങ​ളും അ​ടു​ത്തു​ത​ന്നെ ല​ഭ്യ​മാ​യ​തി​നാ​ൽ രോ​ഗി​ക​ൾ കൂ​ടു​ത​ലാ​യി ഇ​വി​ടെ ചി​കി​ൽ​സ തേ​ടി​യെ​ത്തു​ന്നു​ണ്ട്.
Loading...
Loading...