ക​വി​യൂ​ര്‍ പു​ഞ്ച​യി​ലെ മീ​ന്ത​ല​ക്ക​ര പാ​ടം 18 വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷം ക​തി​ര​ണി​യും ‌‌
Thursday, November 8, 2018 10:20 PM IST
ക​വി​യൂ​ർ: 18 വ​ര്‍​ഷ​ങ്ങ​ള്‍​ക്കു ശേ​ഷം പ​ച്ച​പ്പി​നെ വ​ര​വേ​റ്റ് മീ​ന്ത​ല​ക്ക​ര പാ​ടം ക​തി​ര​ണി​യും. ക​വി​യൂ​ര്‍ പു​ഞ്ച​യി​ല്‍ തി​രു​വ​ല്ല ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ത്തെ മീ​ല​ന്ത​ക്ക​ര പാ​ട​ത്ത് നി​ല​മൊ​രു​ക്ക​ല്‍ ആ​രം​ഭി​ച്ചു.

ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് 70 ഏ​ക്ക​റോ​ളം വ​രു​ന്ന മീ​ന്ത​ല​ക്ക​ര പാ​ട​ത്ത് നി​ല​മൊ​രു​ക്കു​ന്ന​ത്. ക​വി​യൂ​ര്‍ പു​ഞ്ച​യി​ലെ 1400 ഏ​ക്ക​ര്‍ ത​രി​ശു​നി​ലം കൃ​ഷി​യോ​ഗ്യ​മാ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മീ​ല​ന്ത​ക്ക​ര പാ​ട​ത്തും കൃ​ഷി​യി​റ​ക്കു​ന്ന​ത്. തി​രു​വ​ല്ല ന​ഗ​ര​സ​ഭ​യി​ലെ ക​വി​യൂ​ര്‍, കു​ന്ന​ന്താ​നം എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി​ട്ടാ​ണ് ക​വി​യൂ​ര്‍ പു​ഞ്ച വ്യാ​പി​ച്ച് കി​ട​ക്കു​ന്ന​ത്.

കൃ​ഷി​ക്ക് യോ​ഗ്യ​മാ​യ മു​ഴു​വ​ന്‍ നി​ല​ത്തും കൃ​ഷി​യി​റ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​ഴി​ഞ്ഞ എ​ട്ട് മാ​സ​ത്തെ ചി​ട്ട​യാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലൂ​ടെ​യാ​ണ് ക​വി​യൂ​ര്‍ പു​ഞ്ച പ​ച്ച​പ്പ​ണി​യു​ന്ന​ത്. സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി പേ​ര്‍ ആ​ഘോ​ഷ​ത്തി​മി​ര്‍​പ്പി​ലാ​ണ് നി​ല​മൊ​രു​ക്ക​ല്‍ ആ​രം​ഭി​ച്ച​ത്.

ഹ​രി​ത കേ​ര​ള മി​ഷ​ന്‍ ജി​ല്ലാ കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ആ​ര്‍. രാ​ജേ​ഷ് ട്രാ​ക്ട​ര്‍ ഉ​രു​ട്ടി നി​ല​മൊ​രു​ക്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ര്‍ ജ​യ​ശ്രീ മു​രി​ക്ക​നാ​ട്ടി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ ജേ​ക്ക​ബ് ജോ​ര്‍​ജ് മ​ന​ക്ക​ല്‍, സാ​റാ​മ്മ ഫ്രാ​ന്‍​സി​സ്, പാ​ട​ശേ​ഖ​ര സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ ര​തീ​ഷ് പാ​ലി​യി​ല്‍, മ​ധു മു​രി​ക്ക​നാ​ട്ടി​ല്‍, പ്ര​സാ​ദ് പാ​ട്ട​ത്തി​ല്‍, രാ​ജേ​ഷ് കാ​ട​മു​റി, ശി​വ​രാ​മ​ന്‍ പാ​ല​ക്ക​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ‌‌
Loading...
Loading...