ല​ഹ​രി​ വില്പനക്കാർ ജാ​ഗ്ര​തൈ; ഹ​ണ്ടർ ​എ​ത്തി
Thursday, November 8, 2018 11:15 PM IST
കൊല്ലം: ഇ​നി ക​ഞ്ചാ​വും ല​ഹ​രി​യു​മൊ​ന്നും കൈ​വ​ശം വെ​ച്ച് വി​ല​സാ​മെ​ന്ന് ആ​രും ക​രു​തേ​ണ്ട . ഹ​ണ്ടർ ​നാ​യ കൈ​യോ​ടെ പി​ടി​കൂ​ടും. കേ​ര​ള പോ​ലീ​സ് അ​ക്കാ​ദ​മി​യി​ൽ നി​ന്ന് 14 മാ​സ​ത്തെ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യെ​ത്തി​യ ഹ​ണ്ടറി​ന് സി​റ്റി പോ​ലീ​സ് സേ​ന വ​ര​വേ​ല്പ് ന​ല്കി സ്വീ​ക​രി​ച്ചു.

ആ​ശ്രാ​മം പോ​ലീ​സ് ഡോ​ഗ് സ്ക്വാ​ഡ് കാ​ന്പ​സി​ലാ​ണ് പു​തു​താ​യി എ​ത്തി​യ ഹ​ണ്ടർ ​നാ​യ​യ്ക്ക് സ്വീ​ക​ര​ണം ന​ൽ​കി​യ​ത്. സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ കേ​ക്ക് മു​റി​ച്ച് മ​ധു​രം ന​ൽ​കി​യ​പ്പോ​ൾ ഹ​ണ്ടർ ​അ​ത് ആ​സ്വ​ദി​ച്ചു. പ്രോ​ട്ടോ​കോ​ൾ പ്ര​കാ​രം പോ​ലീ​സ് മേ​ധാ​വി​യ്ക്ക് പ്ര​ത്യ​ഭി​വാ​ദ്യ​വും ന​ൽ​കി.

ലാ​ബ്ര​ഡോ​ർ റി​ട്രീ​വ​ർ ഇ​ന​ത്തി​ൽ​പ്പെ​ട്ട ആ​ണ്‍ നാ​യ​യാ​ണ് ഹ​ണ്ട ർ. മൂന്ന് ​മാ​സം പ്രാ​യ​ത്തി​ൽ ഹ​ണ്ടർ, ​ഹെ​ക്ട​ർ എ​ന്നീ 2 കു​ഞ്ഞു നാ​യ്ക്ക​ളെ കൊ​ല്ലം പോ​ലീ​സ് പ​രി​ശീ​ല​ന​ത്തി​ന​യ​ക്കു​ക​യാ​യി​രു​ന്നു. തൃ​ശൂ​ർ രാ​മ​വ​ർ​മ​പു​രം പോ​ലീ​സ് അ​ക്കാ​ദ​മി​യി​ലാ​യി​രു​ന്നു പ​രി​ശീ​ല​നം.

സ്നി​ഫ​ർ പ​രി​ശീ​ല​നം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ ഹ​ണ്ട ർ ​ആ​ദ്യ​മേ​യെ​ത്തി. സ്റ്റി​ഫ​ർ നാ​യ്ക്ക​ളി​ൽ ബോം​ബ് ക​ണ്ടെ ത്തു​ന്ന​വ​രും ല​ഹ​രി മ​രു​ന്ന് പി​ടു​ത്ത​ക്കാ​രു​മു​ണ്ട ്. ല​ഹ​രി മ​രു​ന്ന് പി​ടു​ത്ത​മാ​യി​രു​ന്നു ഹ​ണ്ടറി​നു പ്രി​യം.

ന​ർ​ക്കോ​ട്ടി​ക്സ് ട്രെ​യി​നിം​ഗി​ൽ വൈ​ദ​ഗ്ദ്ധ്യം നേ​ടി​യ ഹ​ണ്ടർ ​ഒ​ടു​വി​ൽ പ​രി​ശീ​ല​ന നാ​യ്ക്ക​ളു​ടെ പ്ര​ക​ട​ന മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​ന​വും നേ​ടി. കൊ​ല്ലം സി​റ്റി പോ​ലീ​സി​ലാ​ണ് ഹ​ണ്ടറി​ന്‍റെ സേ​വ​നം. ഹെ​ക്ട​ർ എ​ന്ന ര​ണ്ടാമ​ത്തെ നാ​യ കൂ​ടി എ​ത്തു​ന്ന​തോ​ടെ റൂ​റ​ൽ പോ​ലീ​സി​ലും സ്നി​ഫ​ർ നാ​യ​യു​ടെ സേ​വ​നം കി​ട്ടും.

പോ​ലീ​സ് സേ​ന​യി​ലേ​ക്ക് ചേ​രു​ന്ന​തി​ന് മു​ന്പ് കൊ​ല്ലം ജി​ല്ലാ വെ​റ്റ​റി​ന​റി കേ​ന്ദ്ര​ത്തി​ലെ ഡോ​ക്ട​ർ​മാ​ർ ഹ​ണ്ടറി​നെ പ​രി​ശോ​ധി​ച്ച് ആ​രോ​ഗ്യ​നില ഉ​റ​പ്പു വ​രു​ത്തി. മ​ധു​രം നു​ണ​ഞ്ഞ ഹ​ണ്ടർ ​ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മു​ന്നി​ൽ മി​ന്നു​ന്ന പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ചു.

കെ​ട്ടി​ട​ങ്ങ​ൾ, ബാ​ഗു​ക​ൾ, വാ​ഹ​ന​ങ്ങ​ൾ, പോ​ക്ക​റ്റു​ക​ൾ എ​ന്നി​വ​യി​ൽ ഹാ​ന്‍ഡല​ർ​മാ​ർ ക​ഞ്ചാ​വ് പൊ​തി​ക​ൾ ഒ​ളി​പ്പി​ച്ചു. സ്മെ​ൽ സെ​ർ​ച്ച് എ​ന്ന ക​മാ​ന്‍റ് കേ​ട്ട​യു​ട​ൻ ഹ​ണ്ടർ ​ജാ​ഗ്ര​ത​യി​ലെ​ത്തി പൊ​തി​ക​ൾ ഒ​ളി​പ്പി​ച്ച​യി​ടം ക​ണ്ടെത്തി ​അ​നു​സ​ര​ണ​യോ​ടെ ഇ​രു​ന്ന് സൂ​ച​ന​ക​ൾ ന​ല്കി.

കൊ​ല്ലം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ പി.​കെ.​മ​ധു, മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് അ​സിസ്റ്റന്‍റ് ​ഡ​യ​റ​ക്ട​ർ ഡോ.​ഡി.​ഷൈ​ൻ​കു​മാ​ർ, ഡോ.​സ​ജ​യ്, അ​സിസ്റ്റന്‍റ് ക​മാ​ന്‍റ​ന്‍റ് എ.​രാ​ജു, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ഡി.​സു​രേ​ഷ്ബാ​ബു, ഹാ​ന്‍റ്ല​ർ​മാ​രാ​യ വി​നോ​ദ്, റോ​ബി​ൻ​സ​ണ്‍ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
Loading...
Loading...