സ്കൗട്ട്സ് ആന്‍റ് ഗൈഡ്സ് സഹവാസ ക്യാന്പ് ഇന്നുമുതൽ
Thursday, November 8, 2018 11:48 PM IST
കൊ​ട്ടാ​ര​ക്ക​ര: ഈ​ശ്വ​ര വി​ലാ​സം ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ളി​ലെ ഹ​യ​ർ സെ​ക്കൻഡ​റി വി​ഭാ​ഗ​ത്തി​ലെ സ്കൗ​ട്ട് ആ​ന്‍റ് ഗൈ​ഡ്സ് യൂ​ണി​റ്റി​ന്‍റെ വാ​ർ​ഷി​ക സ​ഹ​വാ​സ ക്യാ​മ്പി​ന് ഇ​ന്ന് സ്കൂ​ളി​ൽ തു​ട​ക്ക​മാ​കും. ഉച്ചകഴിഞ്ഞ് 3.45 ന് ​വാ​ർ​ഷി​ക സ​ഹ​വാ​സ ക്യാ​മ്പ് സ്കൂ​ൾ മാ​നേ​ജ​ർ കെ. ​സു​രേ​ഷ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.​ പിറ്റി​എ പ്ര​സി​ഡ​ന്‍റ് വി. ഗോ​പ​കു​മാ​ർ ​അധ്യ​ക്ഷ​ത വ​ഹി​ക്കും.
സ്കൂ​ൾ പ്രി​ൻ​സി​പ്പൽ ജി​ജി വി​ദ്യാ​ധ​ര​ൻ, സ്കൗ​ട്ട് ജി​ല്ലാ ട്രെ​യി​നിം​ഗ് ക​മ്മീ​ഷ​ണ​ർ ര​ഞ്ജി​ത്ത് ബാ​ബു, സ്കൗ​ട്ട് ജി​ല്ലാ സെ​ക്ര​ട്ട​റി വി. ​പി പ്ര​വീ​ൺ, ജി​ല്ലാ ഓ​ർ​ഗ​നൈ​സിം​ഗ് ക​മ്മീ​ഷ​ണ​ർ റ്റി. ​എം രാ​ജ​ഷ് കു​മാ​ർ, ഗൈ​ഡ് ജി​ല്ലാ ട്രെ​യി​നിം​ഗ് ക​മ്മീ​ഷ​ണ​ർ സി .​കെ കു​ട്ടി​യ​മ്മ, ജി​ല്ലാ ഓ​ർ​ഗ​നൈ​സിം​ഗ് ക​മ്മീ​ഷ​ണ​ർ ജൈ​ന​മ്മ സി. ​കെ ,സ്കൗ​ട്ട് മാ​സ്റ്റ​ർ ഹ​രി​കു​മാ​ർ എം .​എ​സ് എ​ന്നി​വ​ർ പ്രസംഗിക്കും.
മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന സ​ഹ​വാ​സ ക്യാ​മ്പി​ൽ ല​ഹ​രി വി​രു​ദ്ധ ജാ​ഥ,ല​ഹ​രി വി​രു​ദ്ധ ക്യാ​മ്പ​യി​ൻ ആ​ന്‍റ് സ​ർ​വേ, സ്വ​യം തൊ​ഴി​ൽ പ​രി​ശീ​ല​നം , ഹൈ​ക്കിംഗ്, ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ ന​ട​ക്കും, നാ​ളെ രാ​വി​ലെ 10.30 ന് ​ല​ഹ​രി ബോ​ധ​വ​ൽ​ക്ക​ര​ണ സെ​മി​നാ​റി​ൽ കൊ​ട്ടാ​ര​ക്ക​ര എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ജ​യ​രാ​ജ് പി. ​കെ ക്ലാ​സ് ന​യി​ക്കും. വൈ​കുന്നേരം ആറിന് സ്വ​യം തൊ​ഴി​ൽ പ​രി​ശീ​ല​ന ക്ലാ​സ് ഗാ​ന്ധി സെ​ന്‍റർ ഫോ​ർ റൂ​റ​ൽ ഡെ​വ​ല​പ്പ്മെ​ന്‍റി​ലെ ഒ ​ചെ​റി​യാ​ൻ ന​യി​ക്കും.​ ഞാ​യ​റാ​ഴ്ച ക്യാ​മ്പ് സ​മാ​പി​ക്കും.

തൊ​ഴി​ല​ധി​ഷ്ഠി​ത കോ​ഴ്‌​സ്

കൊല്ലം: കെ​ല്‍​ട്രോ​ണി​ല്‍ ഡി​പ്ലോ​മ ഇ​ന്‍ ക​മ്പ്യൂ​ട്ട​ര്‍ ആ​പ്ലി​ക്കേ​ഷ​ന്‍, വേ​ഡ് പ്രോ​സ​സിം​ഗ് ആന്‍റ് ഡേ​റ്റാ എ​ന്‍​ട്രി, ഡി​പ്ലോ​മ ഇ​ന്‍ ക​മ്പ്യൂ​ട്ട​ര്‍ ഹാ​ര്‍​ഡ്‌​വെ​യ​ര്‍ ആ​ന്‍റ് നെ​റ്റ്‌​വ​ര്‍​ക്ക് മെ​യി​ന്റ​ന​ന്‍​സ് വി​ത്ത് ഇ-​ഗാ​ഡ്ജ​റ്റ് ടെ​ക്‌​നോ​ള​ജീ​സ്, നെ​റ്റ്‌​വ​ര്‍​ക്ക് അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍ ആ​ന്‍റ് ലി​ന​ക്‌​സ്, പി.​എ​ച്ച്.​പി ആ​ന്‍റ് എം.​വൈ.​എ​സ്.​ക്യു.​എ​ല്‍, സി, ​സി++, വെ​ബ് ഡി​സൈ​ന്‍ ആന്‍റ് ഡെ​വ​ല​പ്പ്‌​മെ​ന്റ് എ​ന്നീ കോ​ഴ്‌​സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ 0474-2731061, 8943005293 എ​ന്നീ ന​മ്പ​രു​ക​ളി​ലും ഹെ​ഡ് ഓ​ഫ് സെ​ന്റ​ര്‍, കെ​ല്‍​ട്രോ​ണ്‍ നോ​ള​ജ് സെ​ന്റ​ര്‍, ടൗ​ണ്‍ അ​തി​ര്‍​ത്തി, കൊ​ല്ലം എ​ന്ന വി​ലാ​സ​ത്തി​ലും ല​ഭി​ക്കും.