അ​​ഷ്‌ടമി ഉ​​ത്സ​​വ​​ത്തി​​നൊ​​രു​​ങ്ങി വൈ​​ക്കം മ​​ഹാ​​ദേ​​വ​​ക്ഷേ​​ത്രം
Thursday, November 8, 2018 11:51 PM IST
വൈ​​ക്കം: വൈ​​ക്കം മ​​ഹാ​​ദേ​​വ ക്ഷേ​​ത്ര​​ത്തി​​ലെ വൈ​​ക്ക​​ത്ത​​ഷ്ട​​മി ഉ​​ത്സ​​വ​​ത്തി​​നാ​​യി ക്ഷേ​​ത്ര​​ന​​ഗ​​രി​​യി​​ൽ ഒ​​രു​​ക്ക​​ങ്ങ​​ൾ പു​​രോ​​ഗ​​മി​​ക്കു​​ന്നു. വൈ​​ക്ക​​ത്ത​​ഷ്ട​​മി ഉ​​ത്സ​​വം ശ​​ബ​​രി​​മ​​ല മ​​ണ്ഡ​​ല​​കാ​​ല​​ത്താ​​ണെ​​ന്ന പ്ര​​ത്യേ​​ക​​ത​​യു​​ള്ള​​തി​​നാ​​ൽ വി​​വി​​ധ​​വ​​കു​​പ്പു​​ക​​ളും ക്ഷേ​​ത്ര അ​​ധി​​കൃ​​ത​​രും നേ​​ര​​ത്തെ ഒ​​രു​​ക്ക​​ങ്ങ​​ൾ തു​​ട​​ങ്ങി​​യി​​രു​​ന്നു. വൈ​​ക്കം മ​​ഹാ​​ദേ​​വ ക്ഷേ​​ത്ര​​ത്തി​​ൽ അ​​ഷ്ട​​മി പ​​ന്ത​​ലി​​ന്‍റെ പ​​ണി ഏ​​റെ​​ക്കു​​റെ പൂ​​ർ​​ത്തി​​യാ​​യി​​ക്ക​​ഴി​​ഞ്ഞു.
ചാ​​യം​​പൂ​​ശ​​ലും മ​​റ്റു അ​​റ്റ​​കു​​റ്റ​​പ്പ​​ണി​​ക​​ളും ന​​ട​​ന്നു​​വ​​രി​​ക​​യാ​​ണ്. വൈ​​ക്കം മ​​ഹാ​​ദേ​​വ ക്ഷേ​​ത്ര​​ത്തി​​നു സ​​മീ​​പ​​ത്തു​​ള്ള മു​​ഴു​​വ​​ൻ നി​​ര​​ത്തു​​ക​​ളും അ​​റ്റ​​കു​​റ്റ​​പ്പ​​ണി ന​​ട​​ത്തി ദ്രു​​ത​​ഗ​​തി​​യി​​ൽ ഗ​​താ​​ഗ​​ത യോ​​ഗ്യ​​മാ​​ക്കി വ​​രി​​ക​​യാ​​ണ്. മ​​ണ്ഡ​​ല മ​​ക​​ര​​വി​​ള​​ക്കു കാ​​ല​​ത്ത് ക്ഷേ​​ത്ര​​ത്തി​​ലെ ഗോ​​പു​​ര​​വാ​​തി​​ലു​​ക​​ൾ ഭ​​ക്ത​​ർ​​ക്കാ​​യി മു​​ഴു​​വ​​ൻ സ​​മ​​യ​​വും തു​​റ​​ന്നി​​ടും. ക്ഷേ​​ത്ര​​ത്തി​​ലെ ഊ​​ട്ടു​​പു​​ര അ​​യ്യ​​പ്പ​​ഭ​​ക്ത​​ർ​​ക്ക് വി​​രി വ​​യ്ക്കാ​​ൻ പ​​തി​​വു​​പോ​​ലെ തു​​റ​​ന്നു​​കൊ​​ടു​​ക്കും. ക്ഷേ​​ത്ര​​ത്തി​​ൽ എ​​ത്തു​​ന്ന​​വ​​ർ​​ക്ക് ദ​​ർ​​ശ​​നം ന​​ട​​ത്താ​​നും വ​​ഴി​​പാ​​ട് ന​​ട​​ത്താ​​നും ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ൾ ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്.
വൈ​​കു​​ന്നേ​​രം ദ​​ർ​​ശ​​ന​​ത്തി​​നെ​​ത്തു​​ന്ന അ​​യ്യ​​പ്പ​​ഭ​​ക്ത​​ർ​​ക്ക് അ​​ത്താ​​ഴ ഭ​​ക്ഷ​​ണ​​വും ന​​ൽ​​കും. ക്ഷേ​​ത്ര​​വ​​ള​​പ്പി​​ൽ മ​​തി​​യാ​​യ വെ​​ളി​​ച്ചം ല​​ഭി​​ക്കാ​​ൻ ഹൈ​​മാ​​സ്റ്റ് ലൈ​​റ്റ​​ട​​ക്കം സ​​ജ്ജ​​മാ​​ക്കി​​യി​​ട്ടു​​ണ്ട്. എ​​ന്നാ​​ൽ വൈ​​ദ്യു​​തി ത​​ട​​സ​​പ്പെ​​ട്ടാ​​ൽ ക്ഷേ​​ത്രം ഇ​​രു​​ട്ടി​​ലാ​​കും.
ക്ഷേ​​ത്ര​​ത്തി​​ൽ ദേ​​വ​​സ്വം ബോ​​ർ​​ഡ് വാ​​ങ്ങി​​യ ജ​​ന​​റേ​​റ്റ​​ർ ത​​ക​​രാ​​റി​​ലാ​​ണ്.
അ​​ഷ്ട​​മി ഉ​​ത്സ​​വ​​ത്തി​​നു മു​​ന്പാ​​യി ജ​​ന​​റേ​​റ്റ​​ർ കു​​റ്റ​​മ​​റ്റ​​താ​​ക്കി​​യാ​​ൽ മാ​​ത്ര​​മേ ക്ഷേ​​ത്ര​​ത്തി​​ലെ ഉ​​ത്സ​​വ​​പ​​രി​​പാ​​ടി​​ക​​ൾ സു​​ഗ​​മ​​മാ​​യി ന​​ട​​ത്താ​​ൻ സാ​​ധി​​ക്കൂ. ‌
ഭ​​ക്ത​​ർ​​ക്ക് പ്രാ​​ഥ​​മി​​കാ​​വ​​ശ്യ​​ങ്ങ​​ൾ നി​​ർ​​വ​​ഹി​​ക്കു​​ന്ന​​തി​​നു വ​​ട​​ക്കേ​​ന​​ട​​യി​​ലും കി​​ഴ​​ക്കേ​​ന​​ട​​യി​​ലും ദേ​​വ​​സ്വം ബോ​​ർ​​ഡി​​ന്‍റെ കം​​ഫ​​ർ​​ട്ട് സ്റ്റേ​​ഷ​​നു​​ണ്ട്. കി​​ഴ​​ക്കേ​​ന​​ട​​യി​​ൽ ന​​ഗ​​ര​​സ​​ഭ​​യു​​ടെ ടോ​​യ്‌​​ല​​റ്റ് ബ്ലോ​​ക്ക് മാ​​സ​​ങ്ങ​​ളാ​​യി അ​​ട​​ഞ്ഞു​​കി​​ട​​ക്കു​​ക​​യാ​​ണ്. ഈ ​​കം​​ഫ​​ർ​​ട്ട് സ്റ്റേ​​ഷ​​നും ഉ​​ട​​ൻ തു​​റ​​ന്നു​​കൊ​​ടു​​ത്താ​​ൽ മ​​ണ്ഡ​​ല​​കാ​​ല​​ത്ത് എ​​ത്തു​​ന്ന ഭ​​ക്ത​​ർ​​ക്ക് വ​​ലി​​യ ആ​​ശ്വാ​​സ​​മാ​​കു​​മെ​​ന്നാ​​ണ് ഭ​​ക്ത​​രു​​ടെ അ​​ഭി​​പ്രാ​​യം.
Loading...
Loading...