സ്വ​​ജീ​​വി​​തം സ​​ന്ദേ​​ശ​​മാ​​ക്കി പാ​​ല​​ക​​ര​​യു​​ടെ സ്വ​​ന്തം അ​​ന്ന​​ച്ചേ​​ട​​ത്തി
Thursday, November 8, 2018 11:51 PM IST
ക​​ടു​​ത്തു​​രു​​ത്തി: 90-ാം വ​​യ​​സി​​ലും ചൂ​​ലു​​ണ്ടാ​​ക്കി ജീ​​വി​​ക്കു​​ന്ന അ​​ന്ന​​ച്ചേ​​ട​​ത്തി കൗ​​തു​​ക​​വും പു​​തു​​ത​​ല​​മു​​റ​​യ്ക്കു​​ള്ള സ​​ന്ദേ​​ശ​​വു​​മാ​​ണ് ജീ​​വി​​ത​​ത്തി​​ലൂ​​ടെ കൈ​​മാ​​റു​​ന്ന​​ത്.
പാ​​ല​​ക​​ര സെ​​ന്‍റ് ആ​​ന്‍റ​​ണീ​​സ് എ​​ൽ​​പി സ്കൂ​​ളി​​ന് സ​​മീ​​പം വ​​ർ​​ഷ​​ങ്ങ​​ളാ​​യി ചൂ​​ൽ നി​​ർ​​മി​​ച്ചു വി​​ല്പ​​ന ന​​ട​​ത്തു​​ക​​യാ​​ണ് പാ​​ല​​ക​​ര ല​​ക്ഷം​​വീ​​ട് കോ​​ള​​നി​​യി​​ലെ അ​​ന്ന​​ച്ചേ​​ട​​ത്തി. ദി​​വ​​സം മൂ​​ന്ന് ചൂ​​ലു​​ക​​ളാ​​ണ് ചേ​​ട​​ത്തി ഉ​​ണ്ടാ​​ക്കു​​ന്ന​​ത്. ഒ​​ന്നി​​ന്‍റെ വി​​ല അ​​ന്പ​​ത് രൂ​​പ​​യാ​​ണ്.
ചി​​ല ദി​​വ​​സ​​ങ്ങ​​ളി​​ലെ​​ല്ലാം മൂ​​ന്ന് ചൂ​​ലു​​ക​​ളും വി​​റ്റു പോ​​കാ​​റു​​ണ്ട്. അ​​യ​​ൽ​​പ​​ക്ക​​ത്തെ വീ​​ടു​​ക​​ളി​​ലും പ​​റ​​ന്പു​​ക​​ളി​​ലും നി​​ന്നാ​​ണ് ചൂ​​ല് നി​​ർ​​മി​​ക്കാ​​നു​​ള്ള ഓ​​ല ചേ​​ട​​ത്തി ശേ​​ഖ​​രി​​ക്കു​​ന്ന​​ത്. ഒ​​രു ചൂ​​ല് നി​​ർ​​മി​​ക്കാ​​ൻ മൂ​​ന്ന് മ​​ണി​​ക്കൂ​​റോ​​ളം സ​​മ​​യ​​മെ​​ടു​​ക്കു​​മെ​​ന്നും ചേ​​ട​​ത്തി പ​​റ​​യു​​ന്നു.
മ​​ക്ക​​ൾ ത​​ന്നെ നോ​​ക്കു​​ന്നു​​ണ്ടെ​​ങ്കി​​ലും സ്വ​​ന്ത​​മാ​​യി അ​​ധ്വാ​​നി​​ച്ചു​​ണ്ടാ​​ക്കു​​ന്ന പ​​ണ​​ത്തി​​ന്‍റെ മൂ​​ല്യം വ​​ലു​​താ​​ണെ​​ന്നും ഇ​​ത്ത​​ര​​ത്തി​​ൽ പ​​ണം സ​​ന്പാ​​ദി​​ക്കു​​ന്പോ​​ൾ ല​​ഭി​​ക്കു​​ന്ന ആ​​ത്മ​​സം​​തൃ​​പ്തി പ​​ക​​രം വ​​യ്ക്കാ​​നാ​​കാ​​ത്ത​​താ​​ണെ​​ന്നും അ​​ന്ന​​ച്ചേ​​ട​​ത്തി പ​​റ​​യു​​ന്നു. ഇ​​പ്പോ​​ഴ​​ത്തെ ത​​ല​​മു​​റ​​യി​​ൽ​​പ്പെ​​ട്ട യു​​വാ​​ക്ക​​ളി​​ൽ പ​​ല​​രും പ​​ണി​​യെ​​ടു​​ക്കാ​​തെ ന​​ട​​ക്കു​​ന്ന​​ത് കാ​​ണു​​ന്പോ​​ൾ സ​​ങ്ക​​ട​​മു​​ണ്ടെ​​ന്ന് അ​​ന്ന​​ച്ചേ​​ട​​ത്തി പ​​റ​​യു​​ന്നു.
ചി​​ല ചെ​​റു​​പ്പ​​ക്കാ​​ർ അ​​ധ്വാ​​നി​​ച്ച​​ണ്ടാ​​ക്കു​​ന്ന പ​​ണം മ​​ദ്യ​​ത്തി​​നും മ​​റ്റു ല​​ഹ​​രി​​ക്കും വേ​​ണ്ടി ന​​ശി​​പ്പി​​ക്കു​​ന്ന​​ത് കാ​​ണു​​ന്പോ​​ൾ സ്വ​​ന്തം ജീ​​വി​​തം ത​​ന്നെ​​യാ​​ണ് ന​​ശി​​പ്പി​​ക്കു​​ന്ന​​തെ​​ന്ന കാ​​ര്യം മ​​റ​​ക്ക​​രു​​തെ​​ന്നും അ​​ന്ന​​ച്ചേ​​ട​​ത്തി മു​​ന്ന​​റി​​യി​​പ്പ് ന​​ൽ​​കു​​ന്നു.
Loading...
Loading...