ധാ​ന്യ​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം വിദ്യാർഥിക​ളി​ലെ​ത്തി​ക്കാ​ൻ വി​തു​ര സ്കൂ​ളി​ൽ"മി​ല്ല​റ്റ് ഗാ​ർ​ഡ​ൻ’ഒരുങ്ങി
Friday, November 9, 2018 12:10 AM IST
വി​തു​ര: ഭ​ക്ഷ്യ സു​ര​ക്ഷ മാ​ന​വ സു​ര​ക്ഷ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി വി​തു​ര ഗ​വ.​വി​എ​ച്ച്എ​സ്എ​സി​ൽ മി​ല്ല​റ്റ് ഗാ​ർ​ഡ​ൻ’ എ​ന്ന പേ​രി​ൽ ജൈ​വ കൃ​ഷി​ത്തോ​ട്ടം ഒ​രു​ങ്ങി.

പി​ടി​എ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സ്റ്റു​ഡ​ന്‍റ​സ് പോ​ലീ​സ് കേ​ഡ​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ചെ​റു ധാ​ന്യ​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം വി​ദ്യാ​ർ​ഥി​ക​ളി​ലും പൊ​തു ജ​ന​ങ്ങ​ളി​ലും എ​ത്തി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ "മി​ല്ല​റ്റ് ഗാ​ർ​ഡ​ൻ’ എ​ന്ന പേ​രി​ൽ ജൈ​വ കൃ​ഷി​ത്തോ​ട്ടം നി​ർ​മി​ച്ച​ത്.

ഏ​റെ പോ​ഷ​ക മൂ​ല്യ​ങ്ങ​ളു​ള്ള ചെ​റു ധാ​ന്യ​ങ്ങ​ളാ​യ കൂ​വ​ര​വ്, ചെ​റു ചോ​ളം, ക​മ്പം, തി​ന,ചോ​ളം തു​ട​ങ്ങി​യ ധാ​ന്യ​ങ്ങ​ളാ​ണ് മി​ല്ല​റ്റ് ഗാ​ർ​ഡ​നി​ൽ പ​രി​പാ​ലി​ക്ക​പ്പെ​ടു​ന്ന​ത്. കു​ട്ടി​ക​ളു​ടെ ആ​ഹാ​ര ക്ര​മ​ത്തി​ൽ ചെ​റു ധാ​ന്യ പോ​ഷ​ക മൂ​ല്യ​ങ്ങ​ളു​ടെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​വ​ബോ​ധം ന​ൽ​കാ​നാ​യി 2018 ദേ​ശീ​യ മി​ല്ല​റ്റ് ഇ​യ​ർ ആ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​സ്റ്റ​ർ പ്ര​ദ​ർ​ശ​നം, ചെ​റു ധാ​ന്യ​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം, ഉ​പ​ന്യാ​സ മ​ത്സ​രം, ഇ​ത​ര സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ചെ​റു ധാ​ന്യ ഉ​ദ്യാ​ന സ​ന്ദ​ർ​ശ​നം എ​ന്നി​വ​യും സ്കൂ​ളി​ൽ ന​ട​പ്പി​ലാ​ക്കും.

ജൈ​വ കൃ​ഷി​ത്തോ​ട്ട ഉ​ദ്ഘാ​ട​ന യോ​ഗ​ത്തി​ൽ​പ്രി​ൻ​സി​പ്പ​ൽ ഡോ. ​എ​സ്. ഷീ​ജ, ഹെ​ഡ്മി​സ്ട്ര​സ് ജ്യോ​തി​ഷ് ജ​ല​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഭു​വ​നേ​ന്ദ്ര​ൻ, എ​സ്എം​സി ചെ​യ​ർ​മാ​ൻ കെ. ​വി​നീ​ഷ് കു​മാ​ർ, വി​തു​ര പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ഷാ​ഹു​ൽ​നാ​ഥ് അ​ലി​ഖാ​ൻ, സ്കൂ​ൾ സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് പി.​സി. പ്രേം​ജി​ത്ത്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ബി​നു കു​മാ​ർ, ക​മ്യൂ​ണി​റ്റി പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ കെ. ​അ​ൻ​വ​ർ, വി.​എ​സ്. ഷീ​ജ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
Loading...
Loading...