നെ​ൽ​കൃ​ഷി ഗ​വേ​ഷ​ണം‌: അ​നു​വ​ദി​ച്ച തു​ക ഗ്രാ​മീ​ണ ശാ​സ്ത്ര​ജ്ഞ​നു ല​ഭി​ച്ചി​ല്ല
Friday, November 9, 2018 12:31 AM IST
ക​ൽ​പ്പ​റ്റ: സം​സ്ഥാ​ന പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലു​ള്ള കൗ​ണ്‍​സി​ൽ ഫോ​ർ സ​യ​ൻ​സ്, ടെ​ക്നോ​ള​ജി ആ​ൻ​ഡ് എ​ൻ​വ​യ​ണ്‍​മെ​ന്‍റ് നെ​ൽ​കൃ​ഷി ഗ​വേ​ഷ​ണ​ത്തി​നു അ​നു​വ​ദി​ച്ച തു​ക ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ഗ്രാ​മീ​ണ ശാ​സ്ത്ര​ജ്ഞ​നു ല​ഭി​ച്ചി​ല്ല. നെ​ൽ​കൃ​ഷി​യി​ൽ കെ​ട്ടി​നാ​ട്ടി രീ​തി വി​ക​സി​പ്പി​ച്ച യു​വ​ക​ർ​ഷ​ക​ൻ അ​ന്പ​ല​വ​യ​ൽ മാ​ളി​ക്കു​ന്നേ​ൽ അ​ജി തോ​മ​സി​നു കൗ​ണ്‍​സി​ൽ 2017 ഏ​പ്രി​ലി​ൽ അ​നു​വ​ദി​ച്ച 2.7 ല​ക്ഷം രൂ​പ​യാ​ണ് ഇ​നി​യും കി​ട്ടാ​ത്ത​ത്. ഗ​വേ​ഷ​ണ​ത്തി​ൽ അ​ജി തോ​മ​സി​നു മാ​ർ​ഗ​നി​ർ​ദേ​ശം ന​ൽ​കു​ന്ന അ​ന്പ​ല​വ​യ​ൽ കൃ​ഷി വി​ജ്ഞാ​ന​കേ​ന്ദ്രം മു​ഖേ​ന​യാ​ണ് തു​ക ന​ൽ​കേ​ണ്ട​ത്. എ​ന്നാ​ൽ കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ത​ല​പ്പ​ത്തു​ള്ള​വ​രു​ടെ ഉ​ദാ​സീ​ന​ത മൂ​ലം തു​ക ഒ​ന്ന​ര വ​ർ​ഷ​മാ​യി​ട്ടും ഗ​വേ​ഷ​ക​ന്‍റെ കൈ​ക​ളി​ൽ എ​ത്തി​യി​ല്ല.

2007ൽ ​സം​സ്ഥാ​ന​ത്തെ മി​ക​ച്ച പ്രാ​ദേ​ശി​ക ഗ​വേ​ഷ​ക​നാ​യി അ​ജി തോ​മ​സി​നെ കൗ​ണ്‍​സി​ൽ ഫോ​ർ സ​യ​ൻ​സ്, ടെ​ക്നോ​ള​ജി ആ​ൻ​ഡ് എ​ൻ​വ​യണ്‍​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് കെ​ട്ടി​നാ​ട്ടി കൃ​ഷി​രീ​തി കൂ​ടു​ത​ൽ ഗ​വേ​ഷ​ണം ന​ട​ത്തി പ​രി​ഷ്ക​രി​ക്കു​ന്ന​തി​നു തു​ക അ​നു​വ​ദി​ച്ച​ത്.

2013-14ൽ ​അ​ജി തോ​മ​സ് വി​ക​സി​പ്പി​ച്ച​താ​ണ് വ​ള​ങ്ങ​ൾ നി​ശ്ചി​ത അ​നു​പാ​ത​ത്തി​ൽ ചേ​ർ​ത്തു​ണ്ടാ​ക്കു​ന്ന മാ​ധ്യ​മ​ത്തി​ൽ മു​ള​പ്പി​ച്ച നെ​ൽ​വി​ത്തു​ക​ൾ വേ​രു​പി​ടി​പ്പി​ച്ച് നാ​ട്ടു​ന്ന കെ​ട്ടി​നാ​ട്ടി രീ​തി. ഈ​ർ​പ്പ​വും നേ​ർ​മ​യു​മു​ള്ള പ​ഴ​യ ചാ​ണ​കം, കു​ളി​മാ​വി​ന്‍റെ പ​ശ, പ​ഞ്ച​ഗ​വ്യം, ചു​ണ്ണാ​ന്പ് എ​ന്നി​വ ചേ​ർ​ത്തു​ണ്ടാ​ക്കു​ന്ന​താ​ണ് വി​ത്തു​ക​ൾ മു​ള​പ്പി​ക്കാ​നു​പ​യോ​ഗി​ക്കു​ന്ന വ​ള​മാ​ധ്യ​മം. കൂ​ലി​ച്ചെ​ല​വ് ഗ​ണ്യ​മാ​യി കു​റ​യ്ക്കു​ന്ന​തി​നും മെ​ച്ച​പ്പെ​ട്ട ഉ​ത്പാ​ദ​നം ല​ഭി​ക്കു​ന്ന​തി​നും സ​ഹാ​യ​ക​മാ​യ കെ​ട്ടി​നാ​ട്ടി രീ​തി​യി​ൽ ഒ​രു ഏ​ക്ക​റി​ൽ നെ​ൽ​കൃ​ഷി​ക്ക് 2.4 കി​ലോ​ഗ്രാം വി​ത്താ​ണ് ആ​വ​ശ്യം. പ​ര​ന്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​രേ​ക്ക​റി​ൽ നെ​ൽ​കൃ​ഷി​ക്ക് 30-40 കി​ലോ നെ​ൽ​വി​ത്ത് വേ​ണം. ഞാ​റ് പ​റി​ച്ചു​ന​ടു​ന്ന​തി​നു കു​റ​ഞ്ഞ​ത് 20 പേ​രു​ടെ അ​ധ്വാ​ന​വും വേ​ണം.

കെ​ട്ടി​നാ​ട്ടി രീ​തി​യി​ൽ വ​ള​മാ​ധ്യ​മ​ത്തി​ൽ നി​ക്ഷേ​പി​ക്കു​ന്ന വി​ത്തു​ക​ൾ ഏ​ഴാം ദി​വ​സം ന​ടാ​ൻ പാ​ക​മാ​കും. ഒ​രു ഏ​ക്ക​റി​ലേ​ക്കു ആ​വ​ശ്യ​മാ​യ വി​ത്തു​ക​ൾ വ​ള​മാ​ധ്യ​മ​ത്തി​ൽ നി​ക്ഷേ​പി​ക്കു​ന്ന​തി​നു ര​ണ്ടും പാ​ട​ത്ത് ന​ടു​ന്ന​തി​നു മൂ​ന്നും ആ​ളു​ക​ളു​ടെ അ​ധ്വാ​നം മതി. കെ​ട്ടി​നാ​ട്ടി രീ​തി​യി​ൽ മു​ള​പ്പി​ച്ച വി​ത്തു​ക​ൾ​ക്ക് പാ​ട​ത്ത് 25 സെ​ന്‍റീ​മീ​റ്റ​ർ അ​ക​ല​മി​ട്ടാ​ണ് ന​ടു​ന്ന​ത്. ഞാ​റ്റ​ടി ത​യാ​റാ​ക്കേ​ണ്ട​തി​ല്ല. പാ​ട​ത്ത് കോ​ണോ​വീ​ഡ​ർ ഉ​പ​യോ​ഗി​ക്കാ​നു​മാ​കും. പ്രാ​രം​ഭ​ഘ​ട്ട​ത്തി​ൽ വ​ള​മാ​ധ്യ​മ​ത്തി​ൽ വ​ള​രു​ന്ന​തി​നാ​ൽ ചെ​ടി​യി​ൽ കൂ​ടു​ത​ൽ ചി​ന​പ്പും ഉ​ണ്ടാ​കും. ഒ​രു ചെ​ടി​യി​ൽ 100 ചി​ന​പ്പു​ക​ൾ വരെ ഉ​ണ്ടാ​കു​ന്നു​ണ്ടെ​ന്നു കേ​ണി​ച്ചി​റ പു​ഴ​യ്ക്ക​ലി​ൽ അ​ര ഏ​ക്ക​റി​ൽ കെ​ട്ടി​നാ​ട്ടി രീ​തി​യി​ൽ കൃ​ഷി​യി​റ​ക്കി​യ പൂ​താ​ടി പു​ലി​ക്കു​ന്നേ​ൽ സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

ന​ടു​ന്ന ഓ​രോ ചെ​ടി​യും സൂ​ര്യാ​ഭി​മു​ഖ​മാ​യി വ​ള​രു​മെ​ന്ന​തും കെ​ട്ടി​നാ​ട്ടി​യു​ടെ പ്ര​ത്യേ​ക​ത​യാ​ണ്. ഈ ​കൃ​ഷി​മു​റ​യി​ൽ ചു​വ​ടു​റ​പ്പും കു​റ്റി​ബ​ല​വും കൂ​ടു​ന്ന​തു​മൂ​ലം നെ​ൽ​ച്ചെ​ടി​ക​ൾ പൂ​വി​ടു​ന്ന സ​മ​യം ക​തി​രു​ക​ൾ നി​വ​ർ​ന്നു​നി​ൽ​ക്കും. അ​തി​നാ​ൽ​ത്ത​ന്നെ പു​ല​ർ​കാ​ല​ത്ത് മ​ഞ്ഞി​ൽ പൂ​ന്പൊ​ടി​ക​ൾ പൂ​ർ​ണ​മാ​യും ഒ​ഴു​കി​യി​റ​ങ്ങി പൂ​ർ​ണ​മാ​യ പ​രാ​ഗ​ണം ന​ട​ക്കും. ഇ​ത് പ​ര​ന്പ​രാ​ഗ​ത രീ​തി​യെ അ​പേ​ക്ഷി​ച്ച് ഇ​ര​ട്ടി​യി​ലേ​റെ വി​ള​വ് ല​ഭി​ക്കു​ന്ന​തി​നു ഉ​ത​കും.

കൗ​ണ്‍​സി​ൽ അ​നു​വ​ദി​ച്ച തു​ക ല​ഭി​ച്ചി​ല്ലെ​ങ്കി​ലും സം​സ്ഥാ​ന​ത്തെ ക​ർ​ഷ​ക​രു​ടെ പി​ന്തു​ണ​യോ​ടെ കെ​ട്ടി​നാ​ട്ടി കൃ​ഷി​രീ​തി​യി​ൽ ഗ​വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്നു അ​ജി തോ​മ​സ് പ​റ​ഞ്ഞു. ഈ ​വ​ർ​ഷം ജി​ല്ല​യി​ൽ കേ​ണി​ച്ചി​റ നെ​ൻ​മേ​നി, മാ​ട​ക്ക​ര, മീ​ന​ങ്ങാ​ടി താ​ഴ​ത്തു​വ​യ​ൽ, കൂ​ടോ​ത്തു​മ്മ​ൽ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​യി ക​ർ​ഷ​ക​ർ ഏ​ക​ദേ​ശം 35 ഏ​ക്ക​റി​ൽ കെ​ട്ടി​നാ​ട്ടി രീ​തി​യി​ൽ നെ​ൽ​കൃ​ഷി ന​ട​ത്തു​ന്നു​ണ്ട്. കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 2008ലെ ​ഫാ​ർ​മേ​ഴ്സ് സ​യ​ന്‍റി​സ്റ്റ് അ​വാ​ർ​ഡ് ജേ​താ​വു​മാ​ണ് അ​ജി തോ​മ​സ്. റ​ബ​ർ ടാ​പ്പിം​ഗ് എ​ളു​പ്പ​ത്തി​ലും ല​ളി​ത​മാ​യും സാ​ധ്യ​മാ​ക്കു​ന്ന ഉ​പ​ക​ര​ണം ക​ണ്ടു​പി​ടി​ച്ച​തി​നാ​യി​രു​ന്നു പു​ര​സ്കാ​രം.
Loading...
Loading...