സ​ർ​ഫാ​സി നി​യ​മം: ലീ​ഡ് ബാ​ങ്കി​നു മു​ന്നി​ൽ ക​ർ​ഷ​ക​രു​ടെ പ​ട്ടി​ണി സ​മ​രം 13ന്
Friday, November 9, 2018 12:33 AM IST
ക​ൽ​പ്പ​റ്റ: പ​ണ​യ​പ്പെ​ടു​ത്തി​യ കൃ​ഷി​യി​ടം ബാ​ങ്കു​ക​ൾ സ​ർ​ഫാ​സി നി​യ​മം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി പി​ടി​ച്ചെ​ടു​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് 13നു ​ലീ​ഡ് ബാ​ങ്കി​നു മു​ന്നി​ൽ ക​ർ​ഷ​ക​രു​ടെ പ​ട്ടി​ണി​സ​മ​രം സം​ഘ​ടി​പ്പി​ക്കു​മെ​ന്നു ലോ​ക് താ​ന്ത്രി​ക് ദ​ൾ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​പി. വ​ർ​ക്കി, കി​സാ​ൻ ജ​ന​ത സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​ഒ. ദേ​വ​സി, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​കെ. ര​വി, സെ​ക്ര​ട്ട​റി ഇ.​ഡി. സ​ദാ​ന​ന്ദ​ൻ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
ജി​ല്ല​യി​ൽ സ​മീ​പ​കാ​ല​ത്തു​ണ്ടാ​യ ക​ർ​ഷ​ക ആ​ത്മ​ഹ​ത്യ​ക​ളെ​ത്തു​ട​ർ​ന്നു നി​ർ​ത്തി​വ​ച്ച സ​ർ​ഫാ​സി ന​ട​പ​ടി​ക​ൾ ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്ക് ഉ​ൾ​പ്പെ​ടെ പു​ന​രാ​രം​ഭി​ച്ചി​രി​ക്ക​യാ​ണ്. സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച മൊ​റ​ട്ടോ​റി​യം ഭൂ​മി ഈ​ടു​വാ​ങ്ങി ബാ​ങ്കു​ക​ൾ അ​നു​വ​ദി​ച്ച കാ​ർ​ഷി​കേ​ത​ര വാ​യ്പ​ക​ൾ​ക്കു ബാ​ധ​ക​മ​ല്ല. 60 ദി​വ​സ​ത്തെ നോ​ട്ടീ​സ് ന​ൽ​കി ബാ​ങ്കു​ക​ൾ കി​ട​പ്പാ​ടം പി​ടി​ച്ചെ​ടു​ക്കു​ന്ന​തി​നെ​തി​രെ ഡി​ആ​ർ​ടി​യി​ലും ഹൈ​ക്കോ​ട​തി​യി​ലും മാ​ത്ര​മേ പ​രാ​തി ന​ൽ​കാ​നാ​കു. ഇ​തി​നു വ​സ്തു​വി​നു ബാ​ങ്ക് നി​ശ്ച​യി​ച്ച വി​ല​യു​ടെ 50 ശ​ത​മാ​നം കെ​ട്ടി​വ​യ്ക്ക​ണം.
ഇ​തി​നു ക​ഴി​യാ​ത്ത ക​ർ​ഷ​ക​ർ ആ​ത്മ​ഹ​ത്യാ​മു​ന​ന്പി​ലാ​ണ്. 2003നും 2006​നും ഇ​ട​യി​ൽ ജി​ല്ല​യി​ൽ 200ല​ധി​കം ക​ർ​ഷ​ക​രാ​ണ് ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. ഇ​തി​ലും ഗു​രു​ത​ര​മാ​യ സ്ഥി​തി​യാ​ണ് ഇ​പ്പോ​ൾ ജി​ല്ല​യി​ലു​ള്ള​തെ​ന്നും എ​ൽ​ജെ​ഡി-​കി​സാ​ൻ ജ​ന​ത നേ​താ​ക്ക​ൾ പ​റ​ഞ്ഞു.
Loading...
Loading...