മു​ച്ച​ക്ര സ്‌​കൂ​ട്ട​ര്‍ സ​മ​ര്‍​പ്പ​ണ​വും ഏ​ഷ്യ​ന്‍ ഗെ​യിം​സ് ജേ​താ​വി​ന് അ​നു​മോ​ദ​ന​വും സംഘടിപ്പിച്ചു
Friday, November 9, 2018 12:39 AM IST
താ​മ​ര​ശേ​രി: ആ​ശ്ര​യ പെ​രു​മ്പ​ള്ളി​യു​ടെ പ​തി​നൊ​ന്നാം വാ​ര്‍​ഷി​ക​ത്തി​ന്‍റെയും ആ​ശ്ര​യ ഹെ​ല്‍​ത്ത് കെ​യ​ര്‍ ചാ​രി​റ്റ​ബി​ള്‍ സൊ​സൈ​റ്റി​യു​ടെ ര​ണ്ടാം വാ​ര്‍​ഷി​ക​ത്തി​ന്‍റെയും ഭാ​ഗ​മാ​യി അ​നു​മോ​ദ​ന​യോ​ഗ​വും മു​ച്ച​ക്ര സ്‌​കൂ​ട്ട​ര്‍ വി​ത​ര​ണ​വും പു​തു​പ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കു​ട്ടി​യ​മ്മ മാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​രാ​ലിം​പി​ക്സ് ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ ബ്ലൈ​ന്‍ഡ് ചെ​സ് ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ വെ​ള്ളി​മെ​ഡ​ല്‍ നേ​ടി ഇ​ന്ത്യ​യു​ടെ അ​ഭി​മാ​ന​മാ​യി മാ​റി​യ മു​ഹ​മ്മ​ദ് സ്വാ​ലി​ഹ് കാ​വും​പു​റ​ത്തി​ന് മെ​മ​ന്‍റോ ന​ല്‍​കി വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ദ​രി​ച്ചു. അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട് ദീ​ര്‍​ഘ​കാ​ല​മാ​യി പു​റം​ലോ​ക​വു​മാ​യി ബ​ന്ധ​പ്പെ​ടാ​നാ​കാ​തെ ക​ഴി​ഞ്ഞി​രു​ന്ന അ​ബ്ദു​റ​ഹി​മാ​​ന് ഉ​ദാ​ര​മ​തി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ സം​ഘം വാ​ങ്ങി​യ മു​ച്ച​ക്ര സ്‌​കൂ​ട്ട​റി​ന്‍റെ താ​ക്കോ​ല്‍ ദാ​നം പു​തു​പ്പാ​ടി സെ​ന്‍റ് ജോ​ര്‍​ജ് ചാ​രി​റ്റ​ബി​ള്‍ ഡ​യാ​ലി​സി​സ് സെ​ന്‍റ​ര്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​പ്ര​സാ​ദ് ഡാ​നി​യ​ല്‍ നി​ര്‍​വ​ഹി​ച്ചു. ഐ​ഡി​സി താ​മ​ര​ശേ​രി ഡ​യ​റ​ക്ട​ര്‍ ഹ​നീ​ഫ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​ഘം സെ​ക്ര​ട്ട​റി ബി​ജു തോ​മ​സ് റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. പു​തു​പ്പാ​ടി പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍ ഗീ​ത ഉ​ണ്ണി, മ​നോ​ജ് ക​രു​വ​ന്‍​കാ​വ്, മ​നോ​ഹ​ര പ​ണി​ക്ക​ര്‍, തോ​മ​സ് നെ​ല്ലി​ക്ക​ത്തെ​രു​വി​ല്‍ , എം.​എ. അ​ബ്ദു​ല്‍ ഖാ​ദ​ര്‍, എ​ന്‍. അ​ഹ​മ്മ​ദ് കു​ട്ടി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.
Loading...
Loading...