പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ട്ട പ്ര​തി പി​ടി​യി​ല്‍
Friday, November 9, 2018 12:39 AM IST
കോ​ഴി​ക്കോ​ട്: പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ നി​ന്ന് മു​ങ്ങി​യ പോ​ക്‌​സോ കേ​സ് പ്ര​തി മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ള്ളി​ല്‍ പി​ടി​യി​ലാ​യി. പെ​ണ്‍​കു​ട്ടി​യെ കെെയേറ്റം ചെ​യ്യാ​നു​ള​ള ശ്ര​മ​ത്തി​നി​ടെ ക​ഴി​ഞ്ഞ രാ​ത്രി ക​രു​വ​ന്‍​തി​രു​ത്തി​യി​ല്‍ നി​ന്നു നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി ഏ​ല്‍​പി​ച്ച ചാ​ലി​യം ക​ടു​ക്ക​ബ​സാ​ര്‍ കോ​ട്ട​ക്ക​ണ്ടി മു​ഹ​മ്മ​ദ് അ​ഫ്സ​ല്‍ (20) ആ​ണ് രാ​വി​ലെ ഫ​റോ​ക്ക് സ്റ്റേ​ഷ​നി​ല്‍ നി​ന്നി​റ​ങ്ങി​യോ​ടി​യ​ത്. പോ​ലീ​സ് ഏ​റെ തി​രി​ഞ്ഞെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​തി​യു​ടെ ഫോ​ട്ടോ പ്ര​ച​രി​ച്ച​തോ​ടെ ല​ഭി​ച്ച വി​വ​ര​പ്ര​കാ​രം രാ​ത്രി ഏ​ഴി​ന് എ​സ്‌​ഐ അ​നി​ല്‍​കു​മാ​റും സം​ഘ​വും ചാ​ലി​യ​ത്തു നി​ന്നും വീ​ണ്ടും പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. വി​ദ്യാ​ര്‍​ഥിനി​യെ ക​യ്യേ​റ്റം ചെ​യ്തെ​ന്ന പ​രാ​തി​യി​ല്‍ കു​ട്ടി​യു​ടെ മൊ​ഴി​യെ​ടു​ത്ത പോ​ക്സോ വ​കു​പ്പ് ചു​മ​ത്തി ഇ​യാ​ള്‍​ക്കെ​തി​രേ കേ​സെ​ടു​ത്തു. സ്ത്രി​ക​ളെ മാ​ന​ഹാ​നി​പ്പെ​ടു​ത്തി​യ​തി​നും ഇ​യാ​ള്‍​ക്കെ​തി​രെ കേ​സു​ണ്ട്. പ്ര​തി​യെ ഇ​ന്നു കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.
Loading...
Loading...