നി​ല​ന്പൂ​ർ ബൈ​പാ​സ്: എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്തി
Friday, November 9, 2018 12:57 AM IST
നി​ല​ന്പൂ​ർ: പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ വ​കു​പ്പു​ദ്യോ​ഗ​സ്ഥ​ര​ട​ങ്ങു​ന്ന സം​ഘം നി​ർ​ദ്ദി​ഷ്ട നി​ല​ന്പൂ​ർ ബൈ​പാ​സ് റോ​ഡി​ന്‍റെ സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്തി. ലാ​ൻഡ് അ​ക്വി​സി​ഷ​ൻ, കെ​എസ്ഇ​ബി ട്രാ​ൻ​സ്മി​ഷ​ൻ, ഇ​ല​ക്‌ട്രിക്ക​ൽ ഇ​ൻ​സ്പ​ക്ട​റേ​റ്റ്, പൊ​തു​മാ​രാ​മ​ത്ത് റോ​ഡ് വി​ഭാ​ഗം എ​ന്നീ വ​കു​പ്പു​ക​ളാ​ണ് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച​ത്. നി​ല​ന്പൂ​രി​ലെ നി​ർ​ദി​ഷ്ട ബൈ​പാ​സ് റോ​ഡി​ന് സ​മാ​ന്ത​ര​മാ​യി 66 കെവി വൈ​ദ്യൂ​ത ലൈ​ൻ ക​ട​ന്നു​പോ​കു​ന്നു​ണ്ട്.

ഇ​ത് 110 കെവി ആ​യി ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഈ സാ​ഹ​ച​ര്യ​ത്തി​ൽ ബൈ​പ്പാ​സിന്‍റെ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ബൈ​പാ​സ് റോ​ഡി​ന്‍റെ നി​ല​വി​ലെ അ​ലൈ​ൻ​മെ​ന്‍റ് മാ​റ്റാ​തെ ത​ന്നെ നി​ർ​മാ​ണ പ്ര​വൃ​ത്തി ന​ട​ത്താ​നാ​കും. അ​തി​നാ​യി ഇ​പ്പോ​ഴു​ള്ള വൈ​ദ്യു​തി ട​വ​റു​ക​ൾ​ക്ക് പ​ക​രം പു​തു​താ​യി മോ​ണോ പോ​ൾ ട​വ​റു​ക​ളോ നാ​രോ ബേ​സ് ട​വ​റു​ക​ളോ സ്ഥാ​പി​ക്കും.

30 മീ​റ്റ​ർ വീ​തി​യി​ലാ​ണ് 4.3 കി​ലോ മീ​റ്റ​ർ നീ​ള​ത്തി​ൽ ബൈ​പ്പാ​സ് ആ​ദ്യ​ഘ​ട്ടം നി​ല​ന്പൂ​ർ മു​ക്ക​ട്ട വ​രെ നി​ർ​മി​ക്കു​ന്ന​ത്. 960 മീ​റ്റ​ർ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. പ​രി​ശോ​ധ​ന ന​ട​ത്തി​യ വ​കു​പ്പു​ക​ൾ ക​ള​ക്ട​ർ​ക്ക് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചാ​ലു​ട​ൻ സ്ഥ​ല​മു​ട​മ​ക​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക വി​ത​ര​ണം ചെ​യ്യു​ന്ന ന​ട​പ​ടി​ക​ളാ​രം​ഭി​ക്കും. ഇ​തി​നാ​യി അ​നു​വ​ദി​ച്ച ര​ണ്ടാം ഗ​ഡു 10 കോ​ടി രൂ​പ സ്ഥ​ല​മേ​റ്റെ​ടു​ക്ക​ൽ വി​ഭാ​ഗ​ത്തി​ലെ​ത്തി​യി​ട്ടു​ണ്ട്.

പു​ന​ര​ധി​വാ​സ​ത്തി​ന് സ​ർ​ക്കാ​ർ ക​ണ്ടെ​ത്തു​ന്ന സ്ഥ​ലം ആ​വ​ശ്യ​മു​ള്ള​വ​രു​ടെ ക​ണ​ക്കെ​ടു​ക്കാ​ൻ സ്ഥ​ല​മു​ട​മ​ക​ൾ​ക്ക് നോ​ട്ടി​സ് ന​ൽ​കു​ന്ന​തി​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

ഇ​തി​നു ശേ​ഷം ആ​വ​ശ്യ​മാ​യ സ്ഥ​ലം വാ​ങ്ങു​ന്ന​തി​ന് ലാ​ന്‍റ് അ​ക്വി​സി​ഷ​ൻ വി​ഭാ​ഗ​ത്തി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

ലാ​ന്‌ഡ് അ​ക്വി​സി​ഷ​ൻ ത​ഹ​സി​ൽ​ദാ​ർ ബി.​എ​സ്.​സു​ബോ​ധ് കു​മാ​ർ, ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ കെ.​ശ​ബ​രീ​നാ​ഥ​ൻ, ക​ഐ​സ്ഇ​ബി ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ൻ​ജി​നിയ​ർ ഷൈ​ല, പൊ​തു​മ​രാ​മ​ത്ത് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ എ​സ്.​ഹ​രീ​ഷ്, അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ പി.​സി.​പ്രി​ൻ​സ് ബാ​ല​ൻ, ന​ഗ​ര​സ​ഭാം​ഗം പി.​ഗോ​പാ​ല​കൃ​ഷ്ണ​ൻ, കെഎ​സ്ഇ​ബി. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നിയ​ർ​മാ​രാ​യ അ​ബ്ദു​ൾ സ​ലാം, രാ​ജീ​വ്, എ​എ​ക്സ്ഇ​മാ​രാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ, പി.​വി.​പ്ര​മോ​ദ്, എ​ഇ ആ​ർ.​ജ്യോ​തി​കു​മാ​ർ, എ​സ്ഇ അ​ജി​ത് കു​മാ​ർ എ​ന്നി​വ​രും പ്ര​ദേ​ശ​വാ​സി​ക​ളും പ​ങ്കെ​ടു​ത്തു.
Loading...
Loading...