പ​ള്ളി​യു​ടെ സം​ഭാ​വ​ന​പ്പെ​ട്ടി കവർന്നു
Friday, November 9, 2018 1:01 AM IST
കാ​ളി​കാ​വ്: ജം​ഗ്ഷ​നി​ലെ യ​ഹ്കൂ​ബി പ​ള​ളി​യു​ടെ സം​ഭാ​വ​ന​പ്പെ​ട്ടി മോ​ഷ​ണം. വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് മോ​ഷ​ണ വി​വ​രം അ​റി​ഞ്ഞ​ത്.
ക​ഴി​ഞ്ഞ എ​ട്ട്മാ​സ​ത്തോ​ള​മാ​യി സം​ഭാ​വ​ന പെ​ട്ടി​യി​ൽ നി​ന്ന് പ​ണം എ​ടു​ത്തി​രു​ന്നി​ല്ല. പെ​ട്ടി ഏ​റെ​ക്കു​റേ നി​റ​ഞ്ഞി​രു​ന്നു. കു​റ​ച്ച് ചി​ല്ല​റ​കാ​ശ് ഒ​ഴി​കെ​യു​ള്ള മു​ഴു​വ​ൻ പ​ണ​വും മോ​ഷ്ടാ​വ് എ​ടു​ത്തി​ട്ടു​ണ്ട്. പ​ള്ളി​യു​ടെ വ​രാ​ന്ത​യി​ൽ ഒ​രു തൂ​ണി​നോ​ട് ചേ​ർ​ന്ന് ച​ങ്ങ​ല​യി​ട്ട് പൂ​ട്ടി​യ നി​ല​യി​ലാ​ണ് സം​ഭാ​വ​ന പെ​ട്ടി. പെ​ട്ടി​യു​ടെ പി​റ​കി​ലെ വി​ജാ​ഗി​രി​ക​ൾ ത​ക​ർ​ത്താ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്.
സ​മീ​പ​ത്ത് പാ​ലി​യേ​റ്റീ​വ് ക്ലി​നി​ക്കി​ന് വേ​ണ്ടി സ്ഥാ​പി​ച്ച സം​ഭാ​വ​ന പെ​ട്ടി ഒ​ന്നും ചെ​യ്തി​ട്ടി​ല്ല. പ​ള്ളി അ​ധി​കൃ​ത​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് പോ​ലീ​സ് സം​ഭ​വ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഉ​ദ​രം​പൊ​യി​ൽ പ​റ​മ്മ​ൽ പ​ള്ളി​യു​ടേ​യും അ​ന്പ​ല​ക്ക​ട​വി​ലെ പ​ള്ളി​യു​ടേ​യും സം​ഭാ​വ​ന​പ്പെ​ട്ടി​ക​ളും സ​മീ​പ കാ​ല​ത്ത് മോ​ഷ​ണം പോ​യി​രു​ന്നു. ഒ​ന്നി​നും ഇ​ത് വ​രെ ഒ​രു തു​ന്പും കി​ട്ടി​യി​ട്ടി​ല്ല.
Loading...
Loading...