വി​ഴി​ഞ്ഞം സ്വ​ദേ​ശി മുംബൈയിൽ ക​ട​ലി​ൽ വീ​ണ് മ​രി​ച്ചു
Friday, November 9, 2018 1:03 AM IST
വി​ഴി​ഞ്ഞം: മും​ബൈ തീ​ര​ത്തേ​ക്ക് മ​ത്സ്യ ബ​ന്ധ​ന​ത്തി​നു പോ​യ വി​ഴി​ഞ്ഞം സ്വ​ദേ​ശി ക​ട​ലി​ൽ വീ​ണ് മ​രി​ച്ചു.​വി​ഴി​ഞ്ഞം സ്വ​ദേ​ശി പ​ത്രോ​സി​ന്‍റെ മ​ക​ൻ ഐ​ബി​ൻ ആ​ണ് മ​രി​ച്ച​താ​യി മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റി​നു വി​വ​രം ല​ഭി​ച്ച​ത്. ഐ​ബി​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഘം ഒ​രാ​ഴ്ച മു​ൻ​പ് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യു​ടെ വ​ള്ള​ത്തി​ലാ​ണ് മീ​ൻ​പി​ടി​ക്കാ​ൻ പു​റ​പ്പെ​ട്ട​ത്.​അ​ഞ്ചി​ന് ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന വ​ള്ള​ത്തി​ലെ എ​ൻ​ജി​ൻ ത​ക​രാ​റി​ലാ​യി ക​ട​ലി​ൽ അ​ല​ഞ്ഞു. അ​ഭി​മോ​ൻ എ​ന്ന മ​റ്റൊ​രു വ​ള്ള​ത്തി​ലെ തൊ​ഴി​ലാ​ളി​ക​ൾ ഇ​വ​രെ ര​ക്ഷി​ച്ച് മും​ബൈ തീ​ര​ത്ത​ടു​പ്പി​ച്ചു. എ​ന്നാ​ൽ ത​ക​രാ​റി​ലാ​യ എ​ൻ​ജി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തു​ന്ന​തി​നി​ട​യി​ൽ ഐ​ബി​ൻ ക​ട​ലി​ൽ വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.​എ​ല്ലോ ഗേ​റ്റ് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.