അ​ന​ധി​കൃ​ത​മാ​യി മ​രം വെ​ട്ടി ക​ട​ത്തി​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു
Friday, November 9, 2018 1:10 AM IST
തോ​പ്പും​പ​ടി: ഇ​ട​ക്കൊ​ച്ചി​യി​ൽ രാ​ത്രി​യു​ടെ മ​റ​വി​ൽ സ​ർ​ക്കാ​ർ ഭൂ​മി​യി​ൽ​നി​ന്ന് മ​രം വെ​ട്ടി ക​ട​ത്തി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ക​ട​ത്തി​കൊ​ണ്ടു​പോ​യ മ​രം അ​രൂ​രി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സോ​മി​ല്ലി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. മ​രം വെ​ട്ടി ക​ട​ത്തി​യ ദി​വ​സം രാ​ത്രി​യോ​ടെ​യാ​ണ് ഉ​രു​പ്പ​ടി​ക​ളാ​ക്കു​ന്ന​തി​ന് ഇ​വി​ടെ എ​ത്തി​ച്ച​ത്. ജോ​ലി​ക്കാ​രും ഉ​ട​മ​യും ഇ​ല്ലാ​ത്ത സ​മ​യം മി​ല്ലി​നു സ​മീ​പം ത​ടി ഇ​റ​ക്കി​യി​ട്ട് പോ​കു​ക​യാ​യി​രു​ന്നു. മ​രം ഉ​രു​പ്പ​ടി​ക​ളാ​ക്കു​ന്ന​തി​ന് ആ​രും ഇ​തു​വ​രെ എ​ത്തി​യി​ട്ടി​ല്ലെ​ന്ന് മി​ല്ലു​ട​മ പ​റ​യു​ന്നു.

ചൊ​വ്വാ​ഴ്ച രാ​ത്രി ഒ​ന്പ​തോ​ടെ​യാ​ണ് 30 വ​ർ​ഷ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള മ​രം വെ​ട്ടി ക​ട​ത്തി​കൊ​ണ്ടു​പോ​യ​ത്. മ​രം വെ​ട്ടി മാ​റ്റി​യ​തി​നു​ശേ​ഷം സ​മീ​പം നി​ന്നി​രു​ന്ന ത​ണ​ൽ​മ​രം മു​റി​ക്കാ​നു​ള്ള ശ്ര​മം നാ​ട്ടു​കാ​ർ ചേ​ർ​ന്ന് ത​ട​ഞ്ഞി​രു​ന്നു. ന​ഗ​ര​സ​ഭ​യു​ടെ​യും റ​വ​ന്യൂ അ​ധി​കൃ​ത​രു​ടേ​യും യാ​തൊ​രു അ​നു​മ​തി ഇ​ല്ലാ​തെ​യാ​ണ് മ​രം വെ​ട്ടി ക​ട​ത്തി​യ​ത്.
Loading...
Loading...