ബ്യൂ​ട്ടി​പാ​ർ​ല​റി​ൽ​നി​ന്ന് മൊ​ബൈ​ൽ മോ​ഷ്ടി​ച്ച ആൾ പി​ടി​യി​ൽ
Friday, November 9, 2018 1:19 AM IST
പെ​രു​ന്പാ​വൂ​ർ: ബ്യൂ​ട്ടി​പാ​ർ​ല​റി​ൽ​നി​ന്ന് മൊ​ബൈ​ൽ ഫോ​ൺ മോ​ഷ്ടി​ച്ച പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി. ചെ​ന്പ​റ​ക്കി ചാ​മ​രി​ക്കു​ടി വീ​ട്ടി​ൽ അ​ന​സ്(22)​നെ​യാ​ണ് പെ​രു​ന്പാ​വൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
മു​ടി​ക്ക​ൽ പെ​രി​യാ​ർ ജം​ഗ്ഷ​നി​ലു​ള്ള ബ്യൂ​ട്ടി​പാ​ർ​ല​റി​ൽ മു​ടി വെ​ട്ടി​ക്കാ​നാ​യി ക​യ​റി​യ പ്ര​തി പാ​ർ​ല​റി​ലെ മേ​ശ​മേ​ലി​രു​ന്ന 22,990 രൂ​പ വി​ല​വ​രു​ന്ന മൊ​ബൈ​ൽ ഫോ​ണ്‍ മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. ബ്യൂ​ട്ടി​പാ​ർ​ല​ർ ഉ​ട​മ ന​ൽ​കി​യ പ​രാ​തി​യെ​ത്തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.