അവർ അറിഞ്ഞു; പ​ച്ച​ക്ക​റി​കൃ​ഷി​യു​‌ടെ "ബാലപാഠം'
Friday, November 9, 2018 1:36 AM IST
ബ​ളാ​ൽ: പ​ച്ച​ക്ക​റി​കൃ​ഷി​യു​ടെ ബാ​ല​പാ​ഠ​ങ്ങ​ൾ പ്രാ​വ​ർ​ത്തി​ക​മാ​ക്കു​ക​യാ​ണ് ബ​ളാ​ൽ ജി​എ​ച്ച്എ​സ്എ​സി​ലെ വി​ദ്യാ​ർ​ഥി​ക​ൾ. വി​ഷ​മി​ല്ലാ​ത്ത പ​ച്ച​ക്ക​റി സ്കൂ​ളി​ൽ ഉ​ത്പാ​ദി​പ്പി​ച്ച് ഉ​ച്ച​ഭ​ക്ഷ​ണ പ​രി​പാ​ടി​ക്ക് ഉ​പ​യോ​ഗി​ക്കാ​നാ​ണ് കു​ട്ടി​ക​ൾ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തു മാ​തൃ​ക​യാ​ക്കി വീ​ടു​ക​ളി​ൽ അ​ടു​ക്ക​ള​ത്തോ​ട്ടം ഉ​ണ്ടാ​ക്കാ​നും ല​ക്ഷ്യ​മി​ടു​ന്നു. അ​ധ്യാ​പ​ക​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം കൃ​ഷി പൂ​ർ​ണ​മാ​യും കു​ട്ടി​ക​ളാ​ണ് ന​ട​ത്തു​ന്ന​ത്. പ​യ​റും ത​ക്കാ​ളി​യും ചീ​ര​യു​മൊ​ക്കെ ഗ്രോ​ബാ​ഗി​ൽ വ​ള​രു​മ്പോ​ൾ ബ​ളാ​ലി​ലെ കു​ട്ടി​ക​ൾ അ​ഭി​മാ​നം കൊ​ള്ളു​ക​യാ​ണ്.