ക​ട​ല്‍ മ​ണ​ലി​ന്‍റെ ഉ​പ​യോ​ഗം വീ​ടി​ന്‍റെ ത​ക​ര്‍​ച്ച​യ്ക്ക് കാ​ര​ണ​മാ​കും
Friday, November 9, 2018 1:38 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ല്‍ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ വീ​ടു​നി​ര്‍​മാ​ണ​ത്തി​നും മ​റ്റും വ്യാ​പ​ക​മാ​യി ക​ട​ല്‍​മ​ണ​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും മ​ണ​ലി​ലെ ഉ​പ്പി​ന്‍റെ സാ​ന്നി​ധ്യം ദ്ര​വീ​ക​ര​ണ​ത്തി​ന് കാ​ര​ണ​മാ​വു​ന്ന​തി​നാ​ല്‍ വീ​ടു​ക​ള്‍​ക്ക് ബ​ല​ക്ഷ​യം സം​ഭ​വി​ച്ച് അ​പ​ക​ട​ങ്ങ​ള്‍​ക്ക് സാ​ധ്യ​ത​യു​ണ്ടാ​കു​മെ​ന്നും ജി​ല്ലാ​ക​ള​ക്ട​ര്‍ ഡി.​സ​ജി​ത് ബാ​ബു പ​റ​ഞ്ഞു.
ക​ള​ക്ട​റു​ടെ ചേം​ബ​റി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​മാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ണ​ല്‍ ഖ​ന​നം രൂ​ക്ഷ​മാ​യ ഉ​ളു​വാ​ര്‍ മേ​ഖ​ല​യി​ല്‍ പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റ് സ്ഥാ​പി​ക്കു​ന്ന​ത് സ​ജീ​വ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്നും മ​ണ​ല്‍ മാ​ഫി​യ​യെ ശ​ക്ത​മാ​യി നേ​രി​ടു​മെ​ന്നും ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. ക​ള​ക്ട​റു​ടെ​യും ആ​ര്‍​ഡി​ഒ​യു​ടേ​യും നേ​തൃ​ത്വ​ത്തി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഉ​ളു​വാ​ര്‍ മേ​ഖ​ല​യി​ല്‍ ന​ട​ത്തി​യ റെ​യ്ഡി​ല്‍ മ​ണ​ല്‍ ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു ടി​പ്പ​റും കാ​റും ബൈ​ക്കും പി​ടി​ച്ചെ​ടു​ത്ത​താ​യും ഇ​ന്‍​ഫോ​ര്‍​മ​റാ​യി പ്ര​വ​ര്‍​ത്തി​ച്ച മൂ​ന്നു​പേ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യും ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.
ജി​ല്ല​യി​ലെ മ​ണ​ല്‍ മാ​ഫി​യ​യെ ഇ​ല്ലാ​യ്മ ചെ​യ്യാ​ന്‍ സാ​ധ്യ​മാ​യ എ​ല്ലാ വ​ഴി​ക​ളും തേ​ടും. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കും. ഇ-​മ​ണ​ല്‍ സം​വി​ധാ​നം ശ​ക്ത​മാ​ക്കാ​ന്‍ പ്ര​ള​യാ​ന​ന്ത​രം ജി​ല്ല​യി​ലെ പു​ഴ​ക​ളി​ല്‍ അ​ടി​ഞ്ഞു കൂ​ടി​യ മ​ണ​ല്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന കാ​ര്യം പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്നും പ​റ​ഞ്ഞു.
Loading...
Loading...