ക​നാ​ൽ​വെ​ള്ളം ചോ​ർ​ന്നു; ഇ​രു​പ​തോ​ളം വീ​ടു​ക​ൾ അ​പ​ക​ട​ഭീ​ഷ​ണി​യി​ൽ
Tuesday, November 13, 2018 10:45 PM IST
ചി​റ്റി​ല​ഞ്ചേ​രി: ക​നാ​ൽ​വെ​ള്ളം ചോ​ർ​ന്നു കോ​ട്ടേ​ക്കു​ളം പ​ള്ളി റോ​ഡി​ലും മാ​ങ്ങോ​ട്ടു​മാ​യി ഇ​രു​പ​തോ​ളം വീ​ടു​ക​ൾ അ​പ​ക​ട​ഭീ​ഷ​ണി​യി​ൽ. പോ​ത്തു​ണ്ടി​ഡാ​മി​ൽ​നി​ന്നും വ​രു​ന്ന വെ​ള്ള​മാ​ണ് ക​നാ​ൽ​ചോ​ർ​ച്ച​മൂ​ലം താ​ഴ്ന്ന പ്ര​ദേ​ശ​മാ​യ ഇ​വി​ടെ വീ​ടു​ക​ൾ​ക്ക് അ​പ​ക​ട​ഭീ​ഷ​ണി​യാ​കു​ന്ന​ത്. പ്ര​ദേ​ശ​ത്തെ ഉ​യ​ർ​ന്ന ഭാ​ഗ​ത്തു​കൂ​ടി​യാ​ണ് ക​നാ​ൽ പോ​കു​ന്ന​ത്. ഇ​തി​ന്‍റെചെ​രി​വു​ക​ളി​ലാ​ണ് വീ​ടു​ക​ൾ.
ഡാ​മി​ൽ​നി​ന്നും വെ​ള്ളം​വി​ട്ടാ​ൽ ക​നാ​ലി​ന്‍റെ അ​ടി​ഭാ​ഗ​ത്തെ ദ്വാ​ര​ങ്ങ​ളി​ലൂ​ടെ​യാ​ണ് വെ​ള്ള​മൊ​ഴു​കി വീ​ടു​ക​ൾ​ക്കു​ചു​റ്റും വ​ഴി​ക​ളി​ലു​മെ​ല്ലാം വെ​ള്ളം നി​റ​യു​ന്ന​ത്. വീ​ടു​ക​ൾ മി​ക്ക​തും മ​ണ്‍​ക​ട്ട​കൊ​ണ്ട് നി​ർ​മി​ച്ച​വ​യാ​യ​തി​നാ​ൽ വെ​ള്ളം ന​ന​ഞ്ഞ് ചു​മ​രി​ടി​ഞ്ഞു വീ​ഴു​മെ​ന്ന ഭീ​തി​യി​ലാ​ണ് ഇ​വി​ട​ത്തെ താ​മ​സ​ക്കാ​ർ.ക​നാ​ൽ​ചോ​ർ​ച്ച​യെ​ക്കു​റി​ച്ച് പ​രാ​തി​പ്പെ​ട്ട​പ്പോ​ൾ ക​ഴി​ഞ്ഞ​വ​ർ​ഷം വ​ലി​യ ഫ​ണ്ട് ചെ​ല​വ​ഴി​ച്ച് ക​നാ​ലി​ന്‍റെ അ​ടി​ഭാ​ഗം കോ​ണ്‍​ക്രീ​റ്റ് ചെ​യ്തെ​ങ്കി​ലും അ​തി​ന് ആ​യു​സു​ണ്ടാ​യി​ല്ല. ഈ ​വ​ർ​ഷം വെ​ള്ളം വി​ട്ട​പ്പോ​ൾ മു​ന്പ​ത്തേ​ക്കാ​ളും കൂ​ടു​ത​ലാ​യി​ട്ടാ​ണ് ചോ​ർ​ച്ച​യു​ള്ള​തെ​ന്ന് താ​മ​സ​ക്കാ​ർ പ​റ​യു​ന്നു. കു​റ്റ​മ​റ്റ​രീ​തി​യി​ൽ ക​നാ​ൽ കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത് ചോ​ർ​ച്ച ത​ട​യ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. ക​നാ​ൽ വ​രു​ന്ന​തി​നു​മു​ന്പേ ഇ​വി​ടെ താ​മ​സി​ക്കു​ന്ന​വ​ർ​ക്കാ​ണ് നി​ല​വി​ൽ ക​നാ​ൽ​ചോ​ർ​ച്ച ദു​രി​ത​മാ​കു​ന്ന​ത്.