അ​പ​ക​ട​മു​ണ്ടാ​ക്കി​യ ലോ​റി​ഡ്രൈ​വ​റെ നാ​ട്ടു​കാ​ർ പോ​ലീ​സി​നു കൈ​മാ​റി
Tuesday, November 13, 2018 10:45 PM IST
വ​ട​ക്ക​ഞ്ചേ​രി: മം​ഗ​ലം-​ഗോ​വി​ന്ദാ​പു​രം സം​സ്ഥാ​ന​പാ​ത ക​രി​പ്പാ​ലി​യി​ൽ മ​ദ്യ​പി​ച്ച് ലോ​റി ഓ​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​ക്കി​യ ലോ​റി​ഡ്രൈ​വ​റെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ല്പി​ച്ചു. നി​യ​ന്ത്ര​ണം​വി​ട്ട് പാ​ഞ്ഞെ​ത്തി​യ ലോ​റി റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന സ്കോ​ർ​പി​യോ കാ​റും ടൈ​ൽ​സ് സ്റ്റാ​ൻ​ഡും ഇ​ടി​ച്ചു​ത​ക​ർ​ത്തു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട​ര​യ്ക്കാ​യി​രു​ന്നു സം​ഭ​വം. ലോ​റി ഡ്രൈ​വ​ർ നെന്മാറ പോ​ത്തു​ണ്ടി ചോ​ട്ടി​യോ​ട് ഗി​രീ​ഷി (40)നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. നെന്മാ​റ​യി​ൽ​നി​ന്നും പെ​രു​ന്പാ​വൂ​രി​ലേ​ക്ക് പൈ​നാ​പ്പി​ൾ ക​യ​റ്റാ​ൻ പോ​വു​ക​യാ​യി​രു​ന്നു ലോ​റി. അ​മി​ത​മാ​യി മ​ദ്യ​പി​ച്ച് സ്വ​ബോ​ധം ന​ഷ്ട​പ്പെ​ട്ട നി​ല​യി​ലാ​യി​രു​ന്നു ലോ​റി​ഡ്രൈ​വ​ർ.
അ​പ​ക​ട​സ​മ​യ​ത്ത് റോ​ഡ​രി​കി​ൽ യാ​ത്ര​ക്കാ​രി​ല്ലാ​തി​രു​ന്ന​ത് ദു​ര​ന്തം ഒ​ഴി​വാ​ക്കി. ലോ​റി​യി​ലെ ഡ്രൈ​വ​റു​ടെ കാ​ബി​നി​ൽ​നി​ന്നും ര​ണ്ടു​കു​പ്പി മ​ദ്യ​വും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. ഇ.​കെ.​ബ്രി​ക്സ് ജീ​വ​ന​ക്കാ​രി​യു​ടേ​താ​ണ് ത​ക​ർ​ന്ന കാ​ർ. ഒ​രു കി​ലോ​മീ​റ്റ​ർ മാ​റി മു​ട​പ്പ​ല്ലൂ​രി​ൽ സം​സ്ഥാ​ന പാ​ത​യോ​ര​ത്തു​ത​ന്നെ ബീ​വ​റേ​ജ​സി​ന്‍റെ മ​ദ്യ​ശാ​ല പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നാ​ൽ മ​ദ്യം​വാ​ങ്ങി വാ​ഹ​ന​ത്തി​ലി​രു​ന്ന് ക​ഴി​ച്ചാ​ണ് പി​ന്നീ​ട് വാ​ഹ​നം ഓ​ടി​ച്ചു​പോ​കു​ന്ന​ത്. വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ഇ​വി​ടെ മ​ദ്യ​പ​രു​ടെ ബ​ഹ​ള​മാ​ണ്. ഇ​തി​നു സ​മീ​പ​ത്തെ വീ​ട്ടി​ലാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ക​വ​ർ​ച്ച ന​ട​ന്ന​ത്.