വി​ദ്യാ​ർ​ഥി​ക​ൾ കൃ​ഷി​പാ​ഠ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ത​യാ​റാ​ക്കി​യ കു​ത്ത​രി വി​പ​ണി​യി​ലേ​ക്ക്
Tuesday, November 13, 2018 10:45 PM IST
നെന്മാറ: കൃ​ഷി​പാ​ഠ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഗ​വ​ണ്‍​മെ​ന്‍റ് ഗേ​ൾ​സ് വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ത​യാ​റാ​ക്കി​യ കു​ത്ത​രി വി​പ​ണി​യി​ലേ​ക്ക്. പ​ഠ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ത​യാ​റാ​ക്കി​യ അ​രി​യാ​ണു പാ​ക്ക​റ്റു​ക​ളി​ലാ​ക്കി വി​ല്പ​ന ന​ട​ത്തു​ന്ന​ത്.
സ്കൂ​ൾ വ​ള​പ്പി​ലെ 50 സെ​ന്‍റ് സ്ഥ​ല​ത്തു ഉ​മ വി​ത്ത് ഉ​പ​യോ​ഗി​ച്ചു കൃ​ഷി​യി​റ​ക്കി​യാ​ണു ആ​ദ്യ​പാ​ഠം. തു​ട​ർ​ന്നു ഞാ​റ്റ​ടി ത​യാ​റാ​ക്ക​ൽ, ക​ള​പ​റി, വ​ള​പ്ര​യോ​ഗം, പ​രി​പാ​ല​നം, നേ​രി​ട്ടു​ള്ള കൊ​യ്ത്ത്, മെ​തി​ക്ക​ൽ എ​ല്ലാം കു​ട്ടി​ക​ൾ​ത​ന്നെ ചെ​യ്തു. വി​ള​വെ​ടു​ത്ത നെ​ല്ല് സ്കൂ​ളി​ലെ സം​ര​ഭ​ക​ത്വ വി​ക​സ​ന ക്ല​ബി​നു കൈ​മാ​റി​യ​തോ​ടെ ഇ​വ കു​ത്ത​രി​യാ​ക്കി മാ​റ്റി. ര​ണ്ട്, അ​ഞ്ച്, 10 കി​ലോ​ഗ്രാം വീ​ത​മു​ള്ള സ​ഞ്ചി​ക​ളി​ലാ​ക്കി വി​ല്പ​ന​യും തു​ട​ങ്ങി. കൃ​ഷി​യു​ടെ എ​ല്ലാ വ​ശ​ങ്ങ​ളെ​ക്കു​റി​ച്ചും അ​നു​ഭ​വ​ജ്ഞാ​നം കൈ​മാ​റ​ലും സം​ര​ഭ​ക​ത്വ​മ​നോ​ഭാ​വം വ​ള​ർ​ത്ത​ലു​മാ​ണു ല​ക്ഷ്യം.
120 കു​ട്ടി​ക​ളു​ടെ പ​ഠ​ന​ത്തോ​ടൊ​പ്പം ചെ​യ്ത കൃ​ഷി​യാ​ണു അ​രി​യു​ടെ വി​പ​ണ​നം സാ​ധ്യ​മാ​ക്കി​യ​ത്. കി​ലോ​യ്ക്ക് 50 രൂ​പ വി​ല​വ​രു​ന്ന കു​ത്ത​രി പി​ടി​എ പ്ര​സി​ഡ​ന്‍റ് എ.​പ്ര​ഭാ​ക​ര​ൻ പ്ര​ധാ​നാ​ധ്യാ​പി​ക ലേ​ഖ​യ്ക്കു കൈ​മാ​റി ആ​ദ്യ വി​ല്പ​ന​യും ന​ട​ത്തി.