നെ​ഹ്റു യു​വ​കേ​ന്ദ്ര സ്ഥാ​പ​ക​ദി​ന ആഘോ​ഷം ഇ​ന്ന്
Tuesday, November 13, 2018 10:45 PM IST
പാ​ല​ക്കാ​ട്: നെ​ഹ്റു യു​വ​കേ​ന്ദ്ര സ്ഥാ​പ​ക ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ഛ് ജി​ല്ലാ യൂ​ത്ത് ക്ല​ബ് അ​വാ​ർ​ഡു​ദാ​ന​വും നെ​ഹ്റു അ​നു​സ്മ​ര​ണ പ്ര​ഭാ​ക്ഷ​ണ​വും ജി​ല്ലാ പ​ബ്ലി​ക് ലൈ​ബ്ര​റി ഹാ​ളി​ൽ ഇ​ന്നു​രാ​വി​ലെ 10ന് ​ന​ട​ക്കും. സ്ഥാ​പ​ക ദി​നാ​ഘോ​ഷ പ​രി​പാ​ടി എം.​ബി.​രാ​ജേ​ഷ് എം​പി ഉ​ദ്്ഘാ​ട​നം ചെ​യ്യും. ഷാ​ഫി പ​റ​ന്പി​ൽ എം​എ​ൽ​എ നെ​ഹ്റു അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തും.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ.​ശാ​ന്ത​കു​മാ​രി അ​ധ്യ​ക്ഷ​യാ​കു​ന്ന പ​രി​പാ​ടി​യി​ൽ ജി​ല്ല​യി​ലെ മി​ക​ച്ച യു​വ​ജ​ന സം​ഘ​ട​ന​യ്ക്കു​ള്ള യൂ​ത്ത് ക്ല​ബ് അ​വാ​ർ​ഡ് ക​ട​ന്പ​ഴി​പ്പു​റം മ​ഹാ​ത്മാ ദേ​ശീ​യ വാ​യ​ന​ശാ​ല​യ്ക്ക് ജി​ല്ലാ ക​ള​ക്ട​ർ ഡി.​ബാ​ല​മു​ര​ളി ന​ല്കും.
യൂ​ത്ത് ക്ല​ബു​ക​ൾ​ക്കു​ള്ള ഖേ​ലോ ഇ​ന്ത്യ ഫു​ട്ബോ​ളു​ക​ൾ മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്ര​മീ​ള ശ​ശി​ധ​ര​ൻ വി​ത​ര​ണം ചെ​യ്യും.
തു​ട​ർ​ന്നു ന​ട​ക്കു​ന്ന സെ​മി​നാ​റി​ൽ ന​വ​ഭാ​ര​ത ശി​ല്പി നെ​ഹ്റു എ​ന്ന വി​ഷ​യ​ത്തി​ൽ നെന്മാ​റ എ​ൻ​എ​സ്എ​സ് കോ​ളേ​ജ് ച​രി​ത്ര​വി​ഭാ​ഗം മേ​ധാ​വി,
കെ.​എ.​തു​ള​സി, വി​ക്ടോ​റി​യ കോ​ളേ​ജ് അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. ഡോ.​പി.​കെ.​അ​ന​സു​ധീ​ൻ, ഫീ​ൽ​ഡ് പ​ബ്ലി​സി​റ്റി ഓ​ഫീ​സ​ർ സ്മി​തി എ​ന്നി​വ​ർ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തും.
നെ​ഹ്റു യു​വ​കേ​ന്ദ്ര ജി​ല്ലാ യൂ​ത്ത് കോ-​ഓ​ർ​ഡി​നേ​റ്റ​ർ എം.​അ​നി​ൽ​കു​മാ​ർ ജി​ല്ലാ പ​ബ്ലി​ക് ലൈ​ബ്ര​റി സെ​ക്ര​ട്ട​റി
ടി.​ആ​ർ.​അ​ജ​യ​ൻ, ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ പ്രി​യ കെ.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ക​ർ​പ്പ​കം എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.