ആ​ദി​വാ​സി​ക്കുടി​യി​ൽ​നി​ന്ന് രാ​ജ​വെ​ന്പാ​ല​യെ പി​ടി​കൂ​ടി
Wednesday, November 14, 2018 1:29 AM IST
കോ​ത​മം​ഗ​ലം: ആ​ദി​വാ​സി​ക്കുടി​യി​ൽ ഭീ​തി​പ​ര​ത്തി​യ രാ​ജ​വെ​ന്പാ​ല​യെ വ​ന​പാ​ല​ക​ർ പി​ടി​കൂ​ടി ഉ​ൾ​വ​ന​ത്തി​ൽ തു​റ​ന്നു​വി​ട്ടു. 11 അ​ടി നീ​ള​മു​ള്ള രാ​ജ​വെ​ന്പാ​ല​യെ വെ​ള്ളാ​രം​കു​ത്ത് ആ​ദി​വാ​സി​കു​ടി​യി​ലെ പാ​റ​യ്ക്ക​ൽ അ​നി​ത​യു​ടെ പു​ര​യി​ട​ത്തി​ലാ​ണ് ക​ണ്ട​ത്. ക​ഴി​ഞ്ഞ ദി​വ​സം വൈ​കി​ട്ട് നാ​ലി​നാ​യിരുന്നു സം​ഭ​വം.

ചേ​ര​യു​ടെ പി​ന്നാ​ലെ ഇ​ഴ​ഞ്ഞു​നീ​ങ്ങി​യ രാ​ജ​വെ​ന്പാ​ല​യെ ക​ണ്ട് ഭീ​തി​യാ​ലി​യ വീ​ട്ടു​കാ​ർ ഒ​ച്ച​വ​ച്ച് ആ​ളെ​ക്കൂ​ട്ടി. ചേ​ര ര​ക്ഷ​പ്പെ​ടു​ക​യും രാ​ജ​വെ​ന്പാ​ല വീ​ടി​ന് പി​ന്നി​ലെ കൈ​തോ​ടി​ന് സ​മീ​പ​ത്തെ ക​ല്ലി​നി​ട​യി​ലെ മാ​ള​ത്തി​ലൊ​ളി​ക്കു​ക​യും ചെ​യ്തു. സ​മീ​പ​ത്തെ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ൽ വി​വ​രം അ​റി​യി​ച്ച​ത​നു​സ​രി​ച്ച് കോ​ട​നാ​ട് വൈ​ൽ​ഡ് ലൈ​ഫ് പ്രൊ​ട്ട​ക്ഷ​ൻ ഫോ​ഴ്സി​ലെ ജെ.​ബി. സാ​ബു​വും സം​ഘ​വു​മെ​ത്തി​യാ​ണ് പാ​ന്പി​നെ പി​ടി​കൂ​ടി​യ​ത്. മാ​ള​ത്തി​ന് ചു​റ്റു​മു​ള്ള ക​ല്ലു​ക​ൾ പൊ​ളി​ച്ചു നീ​ക്കി​യാ​ണ് രാ​ജ​വെ​ന്പാ​ല​യെ സാ​ബു പു​റ​ത്തെ​ടു​ത്ത​ത്. ഫോ​ഴ്സി​ലെ ബി​ജു, ഷി​ബു എ​ന്നീ ജീ​വ​ന​ക്കാ​രും ഉ​ണ്ടാ​യി​രു​ന്നു. രാ​ജ​വെ​ന്പാ​ല​യെ പി​ന്നീ​ട് വ​ന​ത്തി​ൽ തു​റ​ന്നു​വി​ട്ടു.