വ്യാ​പാ​രി​ക​ൾ​ക്ക് ദു​രി​താ​ശ്വാ​സ​ ഫ​ണ്ട് വി​ത​ര​ണം
Wednesday, November 14, 2018 1:35 AM IST
പ​റ​വൂ​ർ: പ്ര​ള​യ ദു​രി​ത​ബാ​ധി​ത​രാ​യ പ​റ​വൂ​ർ ടൗ​ൺ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ൾ​ക്ക് 10,000 രൂ​പാ വീ​തം സ​ഹാ​യ​ധ​നം ന​ൽ​കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.
ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ൽ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച 77 പേ​ർ​ക്കാ​ണ് സ​ഹാ​യ​ധ​നം ന​ൽ​കു​ന്ന​ത്. അ​ഞ്ചു കോ​ടി​യോ​ളം രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​ങ്ങ​ളാ​ണ് വി​ല​യി​രു​ത്തി​യി​ട്ടു​ള്ള​തെ​ന്ന് ഭാ​ര​വാ​ഹി​ക​ളാ​യ കെ.​ടി. ജോ​ണി, എം.​ജി. വി​ജ​യ​ൻ എ​ന്നി​വ​ർ പ​റ​ഞ്ഞു. 15,000 മു​ത​ൽ 80 ല​ക്ഷം വ​രെ ന​ഷ്ടം സം​ഭ​വി​ച്ച​വ​രു​ണ്ട്.
നാ​ളെ വൈ​കി​ട്ട് 3.30ന് ​വ്യാ​പാ​ര​ഭ​വ​ൻ ഹാ​ളി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​എ.​എം. ഇ​ബ്രാ​ഹിം വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​നും താ​ലൂ​ക്ക് മ​ർ​ച്ച​ന്‍റ്സ് വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി​യും ചേ​ർ​ന്നാ​ണ് തു​ക ന​ൽ​കു​ന്ന​ത്.