ഷൊർണൂരിലെ വ്യ​വ​സാ​യ​വ​കു​പ്പ് ബ​ഹു​നി​ല കെ​ട്ടി​ട​നി​ർ​മാ​ണം ത്രി​ശ​ങ്കു​വി​ൽ
Thursday, December 6, 2018 11:01 PM IST
ഷൊ​ർ​ണൂ​ർ: വ്യ​വ​സാ​യ​വ​കു​പ്പി​ന്‍റെ ബ​ഹു​നി​ല കെ​ട്ടി​ട​നി​ർ​മാ​ണം ത്രി​ശ​ങ്കു​വി​ൽ. ചെ​റു​കി​ട വ്യ​വ​സാ​യി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നാ​യി അ​റു​പ​തോ​ളം സ്ഥാ​പ​ന​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന പ​ദ്ധ​തി​ക്കാ​ണ് കെ​ട്ടി​ട​നി​ർ​മാ​ണം ന​ട​ത്താ​ൻ ഉ​ദ്ദേ​ശി​ച്ചി​രു​ന്ന​ത്. മ​ന്ത്രി എ.​സി.​മൊ​യ്തീ​ൻ ക​ഴി​ഞ്ഞ​വ​ർ​ഷം ഓ​ഗ​സ്റ്റ് 25നാ​ണ് ഇ​തി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം ന​ട​ത്തി​യ​ത്.
നി​ർ​മാ​ണം ഏ​റ്റെ​ടു​ത്ത ഹി​ന്ദു​സ്ഥാ​ൻ ലാ​റ്റ​ക്സ് ക​ന്പ​നി​ക്ക് 1.30 ഏ​ക്ക​ർ സ്ഥ​ല​വും കൈ​മാ​റി. ക​രാ​റെ​ടു​ത്ത സ്ഥാ​പ​ന​മാ​ണ് നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ണ​മാ​യും ന​ട​പ്പി​ലാ​ക്കാ​ൻ നി​യു​ക്ത​മാ​യി​രു​ന്ന​ത്.
ഇ​തി​നാ​യി വ്യ​വ​സാ​യ​പാ​ർ​ക്കി​ൽ ഉ​ണ്ടാ​യി​രു​ന്ന പ​ഴ​യ​കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു​നീ​ക്കി സ്ഥ​ലം പാ​ക​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.
10,000 ച​തു​ര​ശ്ര​യ​ടി വി​സ്തൃ​തി​യി​ൽ മൂ​ന്നു നി​ല​ക​ളോ​ടു​കൂ​ടി​യ കെ​ട്ടി​ട​മാ​ണ് നി​ർ​മി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.
എ​ന്നാ​ൽ മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​ന​വും നി​ർ​മാ​ണോ​ദ്ഘാ​ട​ന പ്ര​വൃ​ത്തി​യു​മി​ല്ലാ​തെ ഒ​ന്നും ന​ട​ന്നി​ല്ല.
ഒ​രു​വ​ർ​ഷം പി​ന്നി​ട്ടി​ട്ടും ഇ​തി​നാ​യി ഒ​രു​നീ​ക്ക​വും ഉ​ണ്ടാ​യി​ട്ടി​ല്ല. നി​ല​വി​ലെ പ്ര​വൃ​ത്തി​ക​ൾ​ക്കാ​യി ന​ല്കി​യ അ​ട​ങ്ക​ൽ​തു​ക കു​റ​വാ​യ​തി​നാ​ൽ പു​തു​ക്കി​യ അ​ട​ങ്ക​ൽ ന​ല്കാ​ൻ ഇ​രി​ക്കു​ക​യാ​ണെ​ന്നാ​ണ് ഹി​ന്ദു​സ്ഥാ​ൻ ലാ​റ്റ​ക്സ് ക​ന്പ​നി​യു​ടെ വി​ശ​ദീ​ക​ര​ണം. പു​തി​യ എ​സ്റ്റി​മേ​റ്റി​ന് സ​ർ​ക്കാ​ർ അം​ഗീ​കാ​രം ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് പ​റ​യ​പ്പെ​ടു​ന്ന​ത്. നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ൾ ന​ട​ത്താ​തെ ചെ​റു​കി​ട വ്യ​വ​സാ​യി​ക​ൾ​ക്ക് വി​പ​ണ​ന​കേ​ന്ദ്ര​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ സ്ഥ​ലം ന​ല്കു​ന്ന​താ​ണ് കെ​ട്ടി​ടം.
വ്യ​വ​സാ​യ​വ​കു​പ്പി​നു കീ​ഴി​ലു​ള്ള സ്ഥ​ല​ത്ത് നി​ല​വി​ൽ നൂ​റോ​ളം സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു.
ഇ​തി​നു പു​റ​മേ മെ​റ്റ​ൽ ഇ​ൻ​ഡ​സ്ട്രീ​സ്പോ​ലു​ള്ള പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളു​മു​ണ്ട്. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഒ​ന്നാം​വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വ്യ​വ​സാ​യ​വ​കു​പ്പ് ബ​ഹു​നി​ല കെ​ട്ടി​ട​നി​ർ​മാ​ണം തീ​രു​മാ​നി​ച്ച​ത്.