അ​ർ​ബു​ദ​രോ​ഗി​ക​ൾ​ക്ക് ക​രു​ത്തേ​കാ​ൻ ത​ല​മു​ടി മു​റി​ച്ചു​ന​ല്ക​ൽ നാളെ
Thursday, December 6, 2018 11:01 PM IST
ച​ന്ദ്ര​ന​ഗ​ർ: കീ​മോ​തെ​റാ​പ്പി ചി​കി​ത്സ​യെ​തു​ട​ർ​ന്ന് മു​ടി​കൊ​ഴി​ഞ്ഞ അ​ർ​ബു​ദ​രോ​ഗി​ക​ൾ​ക്ക് ക​രു​ത്തേ​കാ​ൻ ത​ല​മു​ടി മു​റി​ച്ചു​ന​ല്കും. ഭാ​ര​ത​മാ​താ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നാളെ രാ​വി​ലെ 10.30ന് ​ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ വി​ദ്യാ​ർ​ഥി​ക​ൾ, അ​ധ്യാ​പ​ക​ർ, മാ​തൃ പി​ടി​എ അം​ഗ​ങ്ങ​ൾ, പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ൾ, ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ എ​ന്നി​വ​ര​ട​ങ്ങു​ന്ന​വ​രാ​ണ് രോ​ഗി​ക​ൾ​ക്കാ​യി മു​ടി മു​റി​ച്ചു​ന​ല്കു​ന്ന​ത്. മു​റി​ച്ച മു​ടി ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ക്കു​ന്ന വി​ഗു​ക​ൾ രോ​ഗി​ക​ൾ​ക്കു സൗ​ജ​ന്യ​മാ​യി ന​ല്കും. സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റും മാ​തൃ പി​ടി​എ​യും സം​യു​ക്ത​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.