ജൈ​വ പ​ച്ച​ക്ക​റി​കൃ​ഷി​യി​ൽ നൂ​റ് മേ​നി വി​ള​യി​ച്ച് കൃ​പാ​ല​യ സ്പെ​ഷ​ൽ സ്കൂ​ൾ
Friday, December 7, 2018 1:30 AM IST
പു​ൽ​പ്പ​ള്ളി: ഇതരസം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​മെ​ത്തു​ന്ന കീ​ട​നാ​ശി​നി നി​റ​ഞ്ഞ പ​ച്ച​ക്ക​റി​ക​ൾ ക​ഴി​ക്കു​ന്ന​ത് മൂ​ല​മു​ണ്ടാ​കു​ന്ന രോ​ഗ​ങ്ങ​ളെ ചെ​റു​ക്കു​ക എ​ന്ന ല​ക്ഷ്യ​വു​മാ​യി പു​ൽ​പ്പ​ള്ളി കൃ​പാ​ല​യ സ്പെ​ഷ​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും അ​ധ്യ​പ​ക​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ജൈ​വ പ​ച്ച​ക്ക​റി കൃ​ഷി​യി​ൽ നൂ​റു​മേ​നി വി​ള​വ്.

സ്കൂ​ളി​നോ​ട് ചേ​ർ​ന്ന് വ​ർ​ഷ​ങ്ങ​ളാ​യി ത​രി​ശ് കി​ട​ക്കു​ന്ന സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ഒ​രു ഏ​ക്ക​ർ സ്ഥ​ല​ത്ത് പ​ച്ച​ക്ക​റി വി​ള​യി​ച്ചാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ മാ​തൃ​ക​യാ​വു​ന്ന​ത്. പ​ച്ച​ക്ക​റി തോ​ട്ട​ത്തി​ൽ പ​യ​ർ, വെ​ണ്ട, ത​ക്കാ​ച്ചി, കോ​ളി ഫ്ള​വ​ർ, ബീ​റ്റ്റു​ട്ട്, ചീ​ര, കാ​ബേ​ജ്, വെ​ള്ള​രി, ക​ക്ക​രി, പ​ട​വ​ലം, ബീ​ൻ​സ്, മു​ള​ക്, ചൂ​ര​യ്ക്കാ, മ​ത്ത​ൻ, കു​ന്പ​ളം ഉ​ൾ​പ്പ​ടെ ഇ​രു​പ​ത് ഇ​ന​ം പ​ച്ച​ക്ക​റി​ക​ളാ​ണ് പ്ര​ള​യ​ക്കെ​ടു​തി​യെ അ​തി​ജീ​വി​ച്ചും ഇ​വ​ർ കൃ​ഷി ചെ​യ്ത​ത്. കൃ​ഷി​ഭ​വ​ന്‍റെ മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ത്തോ​ടെ​യാ​ണ് കൃ​ഷി രീ​തി​ക​ൾ അ​വ​ലം​ബി​ച്ച​ത്. കൃ​ഷി​യി​ട​ത്തി​ൽ​ നി​ന്ന് ല​ഭി​ക്കു​ന്ന പ​ച്ച​ക്ക​റി​ക​ൾ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക​റി​ക​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ക​യാ​ണ്. ബാ​ക്കി​വ​രു​ന്ന​വ പു​റ​ത്ത് ആ​വ​ശ്യ​ക്കാ​ർ​ക്ക് ന​ൽ​കു​ന്നു​ണ്ട്. ജൈ​വ പ​ച്ച​ക്ക​റി​ക​ൾ ആ​യ​തി​നാ​ൽ ആ​വ​ശ്യ​ക്കാ​രും ഏ​റെ​യാ​ണ്. സ്കൂ​ളി​ലെ​ത്തു​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​ന​ത്തോ​ടൊ​പ്പം കൃ​ഷി രീ​തി​ക​ളെ​ക്കു​റി​ച്ച് പ​രി​ജ്ഞാ​ന​മു​ണ്ടാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടും കൂ​ടി​യാ​ണ് പ​ച്ച​ക്ക​റി​ക്കൃ​ഷി ആ​രം​ഭി​ച്ച​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.