ഡി​ഗ്രി​ക്കാ​ർ​ക്ക് ക്ലാ​സ് എ​ടു​ക്കാ​ൻ ഒ​ന്പ​താം​ക്ലാ​സു​കാ​ര​ൻ
Friday, December 7, 2018 1:33 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: സെ​ന്‍റ് മേ​രീ​സ് കോ​ള​ജ് ക​ംപ്യൂട്ട​ർ അ​പ്ലി​ക്കേ​ഷ​ൻ വി​ഭാ​ഗം അ​സോ​സി​യേ​ഷ​ൻ ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ സെ​മി​നാ​റി​ൽ ക്ലാ​സ് എ​ടു​ക്കാ​ൻ വി​ളി​ച്ച​ത് ഒ​ന്പ​താം ക്ലാ​സു​കാ​ര​നെ. മേ​പ്പാ​ടി സ്വ​ദേ​ശി മം​ഗ​ല​ത്ത് ബോ​സി​ന്‍റെ​യും ഡോ. ​ബി​നു​വി​ന്‍റെ​യും മ​ക​നാ​യ ജെ​യ്ഡ​ൻ ജോ​ണ്‍ ബോ​സ് ആ​ണ് ഈ ​പ്ര​തി​ഭ. കേ​ര​ള പോ​ലീ​സ് സൈ​ബ​ർ ഡോ​മി​ന്‍റെ ഗ​വേ​ഷ​ക​നാ​ണ് ജെ​യ്ഡ​ൻ.
ഹെ​ൽ​മ​റ്റി​ല്ലാ​തെ യാ​ത്ര ചെ​യ്യു​ന്ന​വ​രെ യ​ന്ത്ര സ​ഹാ​യ​ത്തോ​ടെ ക​ണ്ടു​പി​ടി​ച്ച് അ​വ​രു​ടെ വാ​ഹ​ന​ത്തി​ന്‍റെ ന​ന്പ​ർ​പ്ലേ​റ്റ് ഉ​ള്ള ചി​ത്രം ട്രാ​ഫി​ക് പോ​ലീ​സി​ന്‍റെ സ​ർ​വ​റി​ൽ എ​ത്തി​ച്ച് മ​നു​ഷ്യ ഇ​ട​പെ​ട​ൽ ഇ​ല്ലാ​തെ പി​ഴ​ത്തു​ക​ക്കു​ള്ള നോ​ട്ടീ​സ് നി​യ​മ​ലം​ഘ​ക​ന്‍റെ വീ​ട്ടി​ൽ എ​ത്തി​ക്കു​ന്ന സോ​ഫ്റ്റ​വെ​യ​ർ ആ​ണ് ജെ​യ്ഡ​ൻ വി​ക​സി​പ്പി​ച്ചു ന​ൽ​കി​യ​ത്. 70 ല​ക്ഷം രൂ​പ​യു​ടെ സ്കോ​ള​ർ​ഷി​പ്പു​മാ​യി ജെ​യ്ഡ​ൻ ലോ​ക​ത്തി​ലെ ഒ​ന്നാം നി​ര ടെ​ക്നോ​ള​ജി സ​ർ​വ​ക​ലാ​ശാ​ല​യാ​യ മ​സാ​ച്യു​സെ​റ്റ്സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി​യി​ൽ തു​ട​ർ​പ​ഠ​നം ന​ട​ത്തു​ന്നു. സ്കൂ​ളി​ൽ പോ​കാ​ൻ നേ​ര​മി​ല്ലാ​ത്ത ജെ​യ്ഡ​ൻ നാ​ട്ടി​ൽ നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഓ​പ്പ​ണ്‍ സ്കൂ​ൾ വ​ഴി ഒ​ന്പ​താം ക്ലാ​സ് തു​ട​ർ​പ​ഠ​നം ന​ട​ത്തു​ക​യാ​ണ്. അ​ധ്യാ​പ​ക​രു​ടേ​ത​ട​ക്കം വി​ഷ​മം​പി​ടി​ച്ച ചോ​ദ്യ​ങ്ങ​ൾ​ക്ക് ച​ടു​ല​മാ​യി ഉ​ത്ത​രം ന​ൽ​കി ജെ​യ്ഡ​ൻ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി. വേ​ത​ന​മി​ല്ലാ​ത്ത ഹോ​ണ​റ​റി അ​ധ്യാ​പ​ക പ​ദ​വി ന​ൽ​കാ​നു​ള്ള സാ​ദ്യ​ത​ക​ൾ പ​ര​തു​ക​യാ​ണ് കോ​ള​ജ് അ​ധി​കൃ​ത​ർ. പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഷേ​ബ എം. ​ജോ​സ​ഫ്, കോ​ള​ജ് ബ​ർ​സാ​ർ ജോ​ണ്‍ മ​ത്താ​യി നൂ​റ​നാ​ൽ, റെ​നി മാ​ത്യൂ​സ്, ഡോ. ​പി.​എ. മ​ത്താ​യി, അ​ന്പി​ളി സി​ബി, അ​ൻ​സു​ല മാ​ത്യൂ​സ്, എം.​ആ​ർ. ഫ​സീ​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.