പ​ശു​വ​ള​ർ​ത്ത​ലി​ൽ ശ്ര​ദ്ധേ​യ​നാ​യി ആ​ദി​വാ​സി യു​വാ​വ്
Friday, December 7, 2018 1:33 AM IST
കാ​ട്ടി​ക്കു​ളം: പ​ശു​വ​ള​ർ​ത്ത​ലി​ൽ ശ്ര​ദ്ധേ​യ​നാ​യി ആ​ദി​വാ​സി യു​വാ​വ്. പ​ന​വ​ല്ലി മാ​പ്ല​ക്കൊ​ല്ലി​യി​ലെ ബി​ജു​വാ​ണ് പ​ശു വ​ള​ർ​ത്ത​ലി​ൽ ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്. പ​ത്ത് വ​ർ​ഷം മു​ന്പ് ഒ​രു കി​ടാ​രി​യെ വ​ള​ർ​ത്താ​ൻ വാ​ങ്ങി​യ ബി​ജു​വി​ന് ഇ​പ്പോ​ൾ മൂ​ന്ന് പ​ശു​ക്ക​ൾ സ്വ​ന്തം. കു​ടും​ബാം​ഗ​ങ്ങ​ൾ ബി​ജു​വി​നെ പ​ശു​വ​ള​ർ​ത്ത​ലി​ൽ സ​ഹാ​യി​ക്കു​ന്നു​ണ്ട്. കൈ​വ​ശ​ഭൂ​മി​യു​ടെ ഒ​രു ഭാ​ഗ​ത്തു ബി​ജു തീ​റ്റ​പ്പു​ൽ​കൃ​ഷി​യും ന​ട​ത്തു​ന്നു​ണ്ട്. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ പ​രി​മി​ത​മാ​ണ് മാ​പ്ല​ക്കൊ​ല്ലി​യി​ൽ. ഉൗ​ടു​വ​ഴി മാ​ത്ര​മാ​ണ് പ്ര​ദേ​ശ​ത്തു​ള്ള​ത്. ര​ണ്ടു കി​ലോ​മീ​റ്റ​റോ​ളം ന​ട​ന്നാ​ണ് ബി​ജു പാ​ൽ അ​ള​ക്കു​ന്ന​ത്.