അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ൾ ഡി​ജി​റ്റ​ൽ ബി​സി​ന​സ് ക​ണ്‍​സ​ൾ​ട്ട​ൻ​സി രം​ഗ​ത്തേ​ക്ക്
Friday, December 7, 2018 1:33 AM IST
ക​ൽ​പ്പ​റ്റ: പ​തി​നാ​റു വ​ർ​ഷ​ത്തെ സേ​വ​ന​പാ​ര​ന്പ​ര്യ​വു​മാ​യി അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ ഡി​ജി​റ്റ​ൽ ബി​സി​ന​സ് ക​ണ്‍​സ​ൾ​ട്ട​ൻ​സി രം​ഗ​ത്തേ​ക്ക്. 2018 ഏ​പ്രി​ൽ നാ​ലി​നു എ​റ​ണാ​കു​ള​ത്തു പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ആ​രം​ഭി​ച്ച ബി​സി​ന​സ് ക​ണ്‍​സ​ൾ​ട്ട​ൻ​സി സ​ർ​വീ​സ് കേ​ര​ള​ത്തി​ലാ​കെ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ൽ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് അ​ധി​കൃ​ത​ർ. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി എ​റ​ണാ​കു​ളം, തി​രു​വ​ന​ന്ത​പു​രം, കാ​സ​ർ​ഗോ​ഡ്, ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ സം​രം​ഭ​ക​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി. ബി​സി​ന​സ് സം​ബ​ന്ധ​മാ​യ എ​ല്ലാ ആ​വ​ശ്യ​ങ്ങ​ൾ​ക്കും മി​ത​മാ​യ നി​ര​ക്കി​ൽ പ​രി​ച​യ​സ​ന്പ​ന്ന​രാ​യ പ്രോ​ഫ​ഷ​ണ​ലു​ക​ളു​ടെ സേ​വ​നം അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ ന​ൽ​കു​ക​യാ​ണ് പ​രി​പാ​ടി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ജി​എ​സ്ടി. സേ​വ​ന​ങ്ങ​ൾ, ക​ന്പ​നി രൂ​പീ​ക​ര​ണം, പാ​ർ​ട്ണ​ർ​ഷി​പ്പ് രൂ​പീ​ക​ര​ണം, ഇ​ൻ​കം ടാ​ക്സ് ഫ​യ​ലിം​ഗ് ഡി​ജി​റ്റ​ൽ സി​ഗ്നേ​ച്ച​ർ, ഐ​എ​സ്ഒ. സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ, ഇ ​ഫ​യ​ലിം​ഗ് സ​ർ​വീ​സ് തു​ട​ങ്ങി നൂ​റി​ൽ​പ​രം ബി​സി​ന​സ് സേ​വ​ന​ങ്ങ​ൾ ഡി​ജി​റ്റ​ൽ സം​വി​ധാ​ന​ങ്ങ​ളി​ലൂ​ടെ ദ്രു​ത​ഗ​തി​യി​ൽ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ൽ ല​ഭ്യ​മാ​കും. ചാ​ർ​ട്ടേ​ർ​ഡ് അ​ക്കൗ​ണ്ട​ന്‍റു​മാ​ർ, ക​ന്പ​നി സെ​ക്ര​ട്ട​റി​മാ​ർ, അ​ഭി​ഭാ​ഷ​ക​ർ, ഐ​ടി വി​ദ​ഗ്ധ​ർ, വാ​സ്തു​ശി​ൽ​പി​ക​ൾ തു​ട​ങ്ങി​യ പ്രൊ​ഫ​ഷ​ണ​ലു​ക​ളു​ടെ നി​ര സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​ൻ അ​ക്ഷ​യ​ക്കാ​യി അ​ണി​നി​ര​ക്കും.
സേ​വ​നം പൂ​ർ​ണ​മാ​യും ഓ​ണ്‍​ലൈ​നി​ലാ​ണ് ല​ഭ്യ​മാ​ക്കു​ന്ന​ത്. മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ വി​ദ​ഗ്ധ ഉ​പ​ദേ​ഷ്ടാ​ക്ക​ളു​ടെ നേ​രി​ട്ടു​ള്ള ഫോ​ണ്‍ കോ​ൾ ഉ​പ​ഭോ​ക്താ​വി​ന് ല​ഭി​ക്കും. വി​ദ​ഗ്ധ​രു​ടെ അ​ഭി​പ്രാ​യ​ങ്ങ​ൾ വി​ല​യി​രു​ത്തി എ​തു​ത​രം സേ​വ​ന​മാ​ണ് വേ​ണ്ട​തെ​ന്നു ഉ​പ​ഭോ​ക്താ​വി​നു തീ​രു​മാ​നി​ക്കാം. തു​ട​ർ​ന്ന് സ​മ​യ​ബ​ന്ധി​ത​വും ചെ​ല​വു​കു​റ​ഞ്ഞ​തു​മാ​യ സേ​വ​നം പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ ഡി​ജി​റ്റ​ൽ പ്ലാ​റ്റ്ഫോ​മി​ലൂ​ടെ ഉ​പ​ഭോ​ക്താ​വി​ന് ല​ഭി​ക്കും.