പോ​ലീ​സ് ക​ള്ള​ക്കേ​സെ​ടു​ക്കു​ന്നുവെന്ന്
Friday, December 7, 2018 1:33 AM IST
ക​ൽ​പ്പ​റ്റ: സി​പി​എം നേ​തൃ​ത്വ​ത്തി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം ജി​ല്ല​യി​ൽ വ്യാ​പ​ക​മാ​യി യൂ​ത്ത് കോ​ണ്‍​ഗ്ര​സ്-​കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടേ​യും യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രു​ടേ​യും പേ​രി​ൽ പോ​ലീ​സ് ക​ള്ള​ക്കേ​സെ​ടു​ക്കു​ക​യാ​ണെ​ന്നു കെ​പി​സി​സി മെംബ​ർ കെ.​എ​ൽ. പൗ​ലോ​സ് ആ​രോ​പി​ച്ചു.
നി​സാ​ര​കാ​ര്യ​ങ്ങ​ൾ​ക്കു​പോ​ലും ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ൾ ചേ​ർ​ത്താ​ണ് കേ​സെ​ടു​ക്കു​ന്ന​ത്. മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കു​പ​റ്റി​യ യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രു​ടെ പ​രാ​തി ര​ജി​സ്റ്റ​ർ ചെ​യ്യാ​നും പോ​ലീ​സ് ത​യാ​റാ​കു​ന്നി​ല്ല.
സി​പി​എ​മ്മു​കാ​രു​ടെ ആ​ജ്ഞാ​നു​വ​ർ​ത്തി​ക​ളാ​യി പോ​ലീ​സ് മാ​റു​ന്ന​ത് ല​ജ്ജാ​ക​ര​മാ​ണ്.​പോ​ലീ​സ്രാ​ജി​നെ ശ​ക്ത​മാ​യി ചെ​റു​ക്കു​മെ​ന്നും പൗ​ലോ​സ് പ​റ​ഞ്ഞു.