ക​നോ​ലി ക​നാ​ലി​ലേ​ക്ക് വീ​ണ്ടും മ​ലി​ന​ജ​ലം ഒ​ഴു​ക്കു​ന്നു
Friday, December 7, 2018 1:47 AM IST
കോ​ഴി​ക്കോ​ട്: ന​ഗ​ര​ത്തി​ലെ മാ​ലി​ന്യ​വും മ​ലി​ന​ജ​ല​വും ഒ​ഴു​കി​യി​രു​ന്ന ക​നോ​ലി ക​നാ​ല്‍ ഭാ​ഗി​ക​മാ​യി ശു​ദ്ധീ​ക​രി​ച്ചെ​ങ്കി​ലും ചി​ല കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്ന് മ​ലി​ന ജ​ലം ഒ​ഴു​ക്കി​വി​ടു​ന്ന​താ​യി കോ​ഴി​ക്കോ​ട് ജി​ല്ലാ പു​ഴ സം​ര​ക്ഷ​ണ ഏ​കോ​പ​ന സ​മി​തി.
ക​നോ​ലി ക​നാ​ല്‍ ക​ല്ലാ​യി പു​ഴ​യി​ല്‍ ചേ​രു​ന്ന ഭാ​ഗം മു​ത​ല്‍ സ​രോ​വ​രം വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ല്‍ ഇ​പ്പോ​ഴും മ​ലി​ന​ജ​ലം കെ​ട്ടി​കി​ട​ക്കു​ക​യാ​ണ്. ന​ഗ​ര​ത്തി​ലെ ഹോ​ട്ട​ലു​ക​ളി​ല്‍ നി​ന്നും ആ​ശു​പ​ത്രി​യി​ല്‍ നി​ന്നും മ​ലി​ന​ജ​ലം​ ക​നാ​ലി​ലെ​ത്തു​ന്ന​ത് ത​ട​യാ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ല. ക​ല്ലാ​യി പു​ഴ​യി​ലേ​ക്ക് മ​ലി​ന​ജ​ലം ഒ​ഴു​കി വ​രു​ന്ന​തി​ന്‍റെ മു​ഖ്യ കേ​ന്ദ്ര​വും ക​നോ​ലി ക​നാ​ലാ​ണ്. ജ​ന​വാ​സ മേ​ഖ​ല​യി​ലൂ​ടെ ക​ട​ന്ന് പോ​കു​ന്ന ക​നോ​ലി ക​നാ​ലി​ന്‍റെ ഭാ​ഗ​ങ്ങ​ളി​ല്‍ ശു​ദ്ധ​മാ​യ വെ​ള്ള​മാ​ണ്. അ​തേ​സ​മ​യം ജ​ന​വാ​സ​മി​ല്ലാ​ത്ത സ​രോ​വ​രം മു​ത​ല്‍ ഇ​പ്പോ​ഴും വ​ന്‍​തോ​തി​ല്‍ മ​ലി​ന​ജ​ലം ഒ​ഴു​കി വ​രു​ന്നു​ണ്ട്.
വ​ന്‍ ജ​ന​പി​ന്തു​ണ​യോ​ടെ ശു​ചീ​ക​ര​ണം ന​ട​ത്തിയ ക​നാ​ലി​ന് സം​ര​ക്ഷ​ണം ന​ല്‍​കാ​ന് നടപടി സ്വീകരിക്കണം.‍
മ​ലി​ന​ജ​ല​മൊ​ഴു​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ​യും മാ​ലി​ന്യ​ങ്ങ​ള്‍ ത​ള്ളു​ന്ന​വ​ര്‍​ക്കെ​തി​രെ​യും ക​ര്‍​ശ​ന നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ അ​ധി​കാ​രി​ക​ള്‍ ത​യ്യാ​റാ​ക​ണ​മെ​ന്നും പു​ഴ സം​ര​ക്ഷ​ണ സ​മി​തി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.​ പ്ര​സി​ഡന്‍റ് ടി.​കെ.​എ.​അ​സീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ​ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഫൈ​സ​ല്‍ പ​ള്ളി​ക്ക​ണ്ടി, എ​സ്.​കെ.​ കു​ഞ്ഞി​മോ​ന്‍, കെ.​സി ശ്രീ​ധ​ര​ന്‍, പി. ​കോ​യ, പി.​പി.​ ഉ​മ്മ​ര്‍​കോ​യ, സി.​പി.​അ​ബ്ദു​റ​ഹി​മാ​ന്‍, പ്ര​ദി​പ് മാ​മ്പ​റ്റ, കെ.​കെ.​മു​ഹ​മ്മ​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.