153.37 കോ​ടി​യു​ടെ പ​ദ്ധ​തി​ക​ൾ നടപ്പാക്കും
Friday, December 7, 2018 1:47 AM IST
കോ​ഴി​ക്കോ​ട്: 2019-20 സാ​ന്പ​ത്തി​ക വ​ർ​ഷം കോ​ഴി​ക്കോ​ട് ന​ഗ​ര​സ​ഭ​യി​ൽ 153.37 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ൾ നടപ്പാക്കാൻ ടാ​ഗോ​ർ സെ​ന്‍റി​ന​റി ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച കോർപറേഷൻ വി​ക​സ​ന സെ​മി​നാ​റി​ൽ തീ​രു​മാ​ന​മാ​യി.
18 വ​ർ​ക്കി​ംഗ് ഗ്രൂ​പ്പു​ക​ളാ​യി തി​രി​ഞ്ഞ് ന‌​ട​ത്തി​യ ച​ർ​ച്ച​യി​ൽ ഉ​രു​ത്തി​രി​ഞ്ഞ പ​ദ്ധ​തി​ക​ൾ ക്രോ​ഡീ​ക​രി​ച്ച് ന​ഗ​ര​സ​ഭാ കൗ​ൺ​സി​ലി​ന്‍റെ അ​നു​മ​തി​യോ​ടെ ഉ​ട​ൻ അം​ഗീ​ക​രി​ക്കും.
ഡി​സം​ബ​ർ 31ന​കം ജി​ല്ലാ ആ​സൂ​ത്ര​ണ​സ​മി​തി​യു​ടെ അം​ഗീ​കാ​രം നേ​ടി​യ ശേ​ഷം 2019 ഏ​പ്രി​ൽ ഒ​ന്നി​നു​ത​ന്നെ പ​ദ്ധ​തി​ക​ൾ ആ​രം​ഭി​ച്ച് 2019 ഡി​സം​ബ​ർ 31ന​കം പൂ​ർ​ത്തി​യാ​ക്കാ​ൻ ശ്ര​മി​ക്കു​മെ​ന്ന് വി​ക​സ​ന സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്ത മേ​യ​ർ തോ​ട്ട​ത്തി​ൽ ര​വീ​ന്ദ്ര​ൻ വ്യ​ക്ത​മാ​ക്കി.
ന​ട​പ്പു സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തി​ൽ അ​നു​വ​ദി​ച്ച അ​തേ തു​ക​യാ​ണ് അ​ടു​ത്ത സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ലും ക​ണ​ക്കാ​ക്കു​ന്ന​ത്. ന​ട​പ്പു സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ഇ​തി​ന​കം പ​ദ്ധ​തി തു​ക​യു​ടെ 41 ശ​ത​മാ​നം വി​നി​യോ​ഗി​ച്ച കോ​ഴി​ക്കോ​ട് ന​ഗ​ര​സ​ഭ പ​ദ്ധ​തി​വി​ഹി​ത വി​നി​യോ​ഗ​ത്തി​ൽ സം​സ്ഥാ​ന​ത്ത് ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​താ​യി മേ​യ​ർ പ​റ​ഞ്ഞു.
അ​ടു​ത്ത സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ലൈ​ഫ് പാ​ർ​പ്പി​ട പ​ദ്ധ​തി​ക്ക് മു​ൻ​തൂ​ക്കം ന​ൽ​കും. കോ​ഴി​ക്കോ​ട് ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ 9000 ല​ധി​കം കു​ടും​ബ​ങ്ങ​ൾ ഭ​വ​ന​ര​ഹി​ത​രാ​യു​ണ്ട്. ഇ​തി​ൽ 2011 പേ​ർ​ക്ക് ന​ട​പ്പു​സാ​ന്പ​ത്തി​ക വ​ർ​ഷം ത​ന്നെ വീ​ടു​ക​ൾ ന​ൽ​കാ​നാ​വും. 15 കോ​ടി രൂ​പ ഇ​തി​നാ​യി നീ​ക്കി​വ​ച്ചി​ട്ടു​ണ്ട്.
ബാ​ക്കി​യു​ള്ള​വ​ർ​ക്ക് ഘ​ട്ടം​ഘ​ട്ട​മാ​യി വീ​ടു​ക​ൾ നി​ർ​മി​ച്ചു​ന​ൽ​കും. അ​ടു​ത്ത​സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ പ​ര​മാ​വ​ധി വീ​ടു​ക​ൾ ന​ൽ​കാ​നാ​ണ് തീ​രു​മാ​നം.
കു​ടി​വെ​ള്ളം, ഹ​രി​ത​കേ​ര​ളം, ആ​ർ​ദ്രം പ​ദ്ധ​തി​ക​ൾ​ക്കും അ​ടു​ത്ത സാ​ന്പ​ത്തി​ക വ​ർ​ഷ​ം ഊന്നൽ നല്കും. നി​ല​വി​ലു​ള്ള 17 വ​ർ​ക്കിംഗ് ഗ്രൂ​പ്പു​ക​ൾ​ക്ക് പു​റ​മെ ഈ ​വ​ർ​ഷം ദു​ര​ന്ത​നി​വാ​ര​ണ​ത്തി​നാ​യി പു​തി​യ വ​ർ​ക്കി​ംഗ് ഗ്രൂ​പ്പ് രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. ​ഡെ​പ്യൂ​ട്ടി മേ​യ​ർ മീ​രാ ദ​ർ​ശ​ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​എം.​സു​രേ​ഷ് ബാ​ബു, ന​ന്പി​ടി നാ​രാ​യ​ണ​ൻ, കി​ല ഫാ​ക്ക​ൽ​റ്റി​യും പ്രാ​ദേ​ശി​ക ആ​സൂ​ത്ര​ണ​സ​മി​തി​യം​ഗ​വു​മാ​യ സി.​രാ​ധാ​കൃഷ്​ണ​ൻ എ​ന്നി​വ​ർ പ്രസംഗിച്ചു. വി​ക​സ​ന​ സ്ഥി​രം​സ​മി​തി ചെ​യ​ർ​മാ​ൻ പി.​സി.​ രാ​ജ​ൻ പ​ദ്ധ​തി​ക​ൾ വി​ശ​ദീ​ക​രി​ച്ചു.