നി​പ്പാ വൈ​റ​സ് ബാ​ധ റി​പ്പോ​ർ​ട്ട് ചെ​യ്തെന്ന പ്ര​ച​ാര​ണം വ്യാ​ജം: ഡി​എം​ഒ
Friday, December 7, 2018 1:47 AM IST
കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് നി​പ്പാ വൈ​റ​സ് ബാ​ധ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ടെ​ന്ന് പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത തി​ക​ച്ചും അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​വി. ജ​യ​ശ്രീ അ​റി​യി​ച്ചു.
നി​പ്പാ വൈ​റ​സ് സം​ക്ര​മ​ണം ഡി​സം​ബ​ർ, ജ​നു​വ​രി മാ​സ​ങ്ങ​ളി​ൽ ആ​യ​തി​നാ​ൽ നി​പ്പായ്ക്കെ​തി​രേ ജ​ന​ങ്ങ​ൾ കൂ​ടു​ത​ൽ ജാ​ഗ​രൂ​ക​രാ​ക​ണ​മെ​ന്ന സ​ന്ദേ​ശം മാ​ത്ര​മാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് മാ​ധ്യ​മ​ങ്ങ​ളി​ൽ ന​ൽ​കി​യ​ത്.
കോ​ഴി ഇ​റ​ച്ചി​യി​ലൂ​ടെ നിപ്പാ വൈറസ് പ​ക​രു​മെ​ന്ന​ത് തെ​റ്റാ​ണ്. ആ​രോ​ഗ്യ​വ​കു​പ്പ് ഒ​ദ്യോ​ഗി​ക​മാ​യി ന​ൽ​കു​ന്ന വി​വ​ര​ങ്ങ​ൾ​മാ​ത്രം സ്വീ​ക​രി​ക്ക​ണ​മെ​ന്നും വ്യാ​ജ പ്ര​ച​ാര​ണം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ഡി​എം​ഒ അ​റി​യി​ച്ചു.