നി​കു​തി​വെ​ട്ടി​ച്ച് ക​ട​ത്തി​യ സ്വ​ര്‍​ണ​ത്തി​ന് 5,60,000 രൂ​പ പി​ഴ ഈ​ടാ​ക്കി
Friday, December 7, 2018 1:47 AM IST
കോ​ഴി​ക്കോ​ട്: ക​രി​പ്പൂ​ര്‍ വി​മാ​ന​താ​വ​ളം വ​ഴി നി​കു​തി വെ​ട്ടി​ച്ചു കൊ​ണ്ടു​വ​ന്ന സ്വ​ര്‍​ണം പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ല്‍ സം​സ്ഥാ​ന ജി​എ​സ്ടി വി​ഭാ​ഗം 5,60,000 രൂ​പ പി​ഴ ഈ​ടാ​ക്കി. കൊ​ല്‍​ക്ക​ത്ത ജോ​റാ​ബ​ഗാ​ന്‍ ടാ​ഗോ​ര്‍ സ്ട്രീ​റ്റ് സ്വ​ദേ​ശി ശ്രാ​വ​ണ്‍​കു​മാ​ര്‍ ജോ​റ(30)​ക്കെ​തി​രേ​യാ​ണ് ജി​എ​സ്ടി സ്‌​റ്റേ​റ്റ് ടാ​ക്‌​സ് വി​ഭാ​ഗം പി​ഴ ഈ​ടാ​ക്കി​യ​ത്. ഇ​ന്ത്യ​ന്‍​വി​പ​ണി​യി​ല്‍ 93,41,500 രൂ​പ വി​ല​മ​തി​ക്കു​ന്ന ആ​റു കി​ലോ സ്വ​ര്‍​ണ​മാ​യി​രു​ന്നു ഇ​യാ​ള്‍ കൊ​ണ്ടു​വ​ന്ന​ത്. ഇ​തി​ല്‍ 3.25 കി​ലോ​ഗ്രാ​മി​ന് രേ​ഖ​ക​ളു​ണ്ടാ​യി​രു​ന്നു.
അ​വ​ശേ​ഷി​ക്കു​ന്ന 2.97 കി​ലോ ഗ്രാ​മി​ന് യാ​തൊ​രു രേ​ഖ​യു​മി​ല്ലാ​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് ഇ​യാ​ളെ വി​മാ​ന​താ​വ​ള​ത്തി​ല്‍ പി​ടി​കൂ​ടി​യ​ത്. പി​ന്നീ​ട് ഇ​ന്‍​കം​ടാ​ക്‌​സ് വി​ഭാ​ഗ​ത്തി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചെ​ങ്കി​ലും പി​ഴ ചു​മ​ത്താ​നു​ള്ള അ​ധി​കാ​രം ഇ​ന്‍​കം​ടാ​ക്‌​സി​നി​ല്ലാ​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് കേ​സ് ജി​എ​സ്ടി വി​ഭാ​ഗം ഏ​റ്റെ​ടു​ത്ത് തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച​ത്.