ത​ളി​ക​ക്ക​ല്ല് ആ​ദി​വാ​സി​കോ​ള​നി​യി​ൽ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഗൃ​ഹ​നാ​ഥ​ൻ മ​ര​ണ​മ​ട​ഞ്ഞു
Friday, December 7, 2018 10:28 PM IST
മം​ഗ​ലം​ഡാം: വ​ന​ത്തി​ന​ക​ത്തെ ത​ളി​ക​ക്ക​ല്ല് ആ​ദി​വാ​സി കോ​ള​നി​യി​ൽ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഗൃ​ഹ​നാ​ഥ​ൻ ദാ​മോ​ദ​ര(52)ൻ ​മ​രി​ച്ചു. സം​സ്കാ​രം ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ത്തി. വ​ന​വി​ഭ​വ​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ ര​ണ്ടാ​ഴ്ച​മു​ന്പ് ഉ​ൾ​വ​ന​പ്ര​ദേ​ശ​മാ​യ കാ​ര​പ്പാ​റ ഭാ​ഗ​ത്തേ​ക്കു​പോ​യ ദാ​മോ​ദ​ര​ൻ അ​വി​ടെ ത​ള​ർ​ന്നു​വീ​ണ് അ​വ​ശ​നി​ല​യി​ലാ​കു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് ദാ​മോ​ദ​ര​നെ പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ആ​രോ​ഗ്യ​നി​ല​യി​ൽ മാ​റ്റ​മു​ണ്ടാ​യി​ല്ല. ഇ​തേ തു​ട​ർ​ന്ന് അ​ഞ്ചു​ദി​വ​സം മു​ന്പാ​ണ് കോ​ള​നി​യി​ലെ വീ​ട്ടി​ൽ കൊ​ണ്ടു​വ​ന്ന​ത്. ഷു​ഗ​റും പ്ര​ഷ​റും കൂ​ടി​യ​തി​നെ തു​ട​ർ​ന്നാ​ണ് ത​ള​ർ​ന്നു​വീ​ണ​തെ​ന്നാ​ണ് ആ​ശു​പ​ത്രി​ക്കാ​ർ പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ വീ​ട്ടി​ൽ കൊ​ണ്ടു​വ​ന്നി​ട്ടും ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​തർ ആ​രും കോ​ള​നി​യി​ലെ​ത്തി​യി​ല്ലെ​ന്ന് പ​റ​യു​ന്നു. മ​രി​ച്ച ദാ​മോ​ദ​ര​ന്‍റെ ഭാ​ര്യ: രാ​ധ. മ​ക്ക​ൾ: ര​ഘു, വി​ഷ്ണു.