മ​ക​നോ​ടൊ​പ്പം യാ​ത്ര ചെ​യ്ത വീ​ട്ട​മ്മ ബൈ​ക്കി​ൽ​നി​ന്നു വീ​ണു മ​രി​ച്ചു
Friday, December 7, 2018 10:58 PM IST
ഹ​രി​പ്പാ​ട്: മ​ക​നോ​ടൊ​പ്പം യാ​ത്ര ചെ​യ്ത വീ​ട്ട​മ്മ ബൈ​ക്കി​ൽ​നി​ന്നും വീ​ണു മ​രി​ച്ചു. ചെ​ങ്ങ​ന്നൂ​ർ കാ​ര​യ്ക്കാ​ട് ത​ട്ട​യ്ക്കാ​ട് വ​ട​ക്ക​തി​ൽ നാ​രാ​യ​ണ​ന്‍റെ ഭാ​ര്യ ഓ​മ​ന(50)​യാ​ണ് മ​രി​ച്ച​ത്. ഇ​വ​രു​ടെ സ​ഹോ​ദ​ര​ന്‍റെ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങി​നാ​യി തൃ​ക്കു​ന്ന​പ്പു​ഴ​യി​ലേ​ക്കു പോ​കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. റോ​ഡി​ലെ ഹം​ബി​ൽ ക​യ​റി​യ​തി​നെ തു​ട​ർ​ന്നാ​ണ് ഇ​വ​ർ തെ​റി​ച്ചു റോ​ഡി​ലേ​ക്കു വീ​ണ​ത്. ഉ​ട​ൻ​ത​ന്നെ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ഹ​രി​പ്പാ​ട് ഗ​വ. ആ​ശു​പ​ത്രി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര തൃ​ക്കു​ന്ന​പ്പു​ഴ റോ​ഡി​ൽ മ​ഹാ​ദേ​വി​കാ​ട് തോ​ട്ടു​ക​ട​വ് സ്കൂ​ളി​ന്‍റെ മു​ൻ​വ​ശ​ത്ത് ഇ​ന്ന​ലെ രാ​വി​ലെ 7.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. അ​നൂ​പും അ​ശ്വ​തി​യു​മാ​ണ് ഓ​മ​ന​യു​ടെ മ​ക്ക​ൾ. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11നു ​ന​ട​ക്കും.​

ജ​ല​ശു​ദ്ധീ​ക​ര​ണ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു

മ​ങ്കൊ​ന്പ്: പു​ളി​ങ്കു​ന്ന് പ​ഞ്ചാ​യ​ത്ത് 14-ാം വാ​ർ​ഡി​ൽ സം​ബോ​ധ് ഫൗ​ണ്ടേ​ഷ​ൻ കേ​ര​ള നി​ർ​മി​ച്ചു ന​ൽ​കി​യ ജ​ല​ശു​ദ്ധീ​ക​ര​ണ​ശാ​ല സം​ബോ​ധ് ഫൗ​ണ്ടേ​ഷ​ൻ മു​ഖ്യാ​ചാ​ര്യ​ൻ സ്വാ​മി അ​ധ്യാ​ത്മാ​ന​ന്ദ സ​ര​സ്വ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബു കു​റു​പ്പ​ശേ​രി സ്വി​ച്ച് ഓ​ണ്‍ ക​ർ​മം നി​ർ​വ​ഹി​ച്ചു. വാ​ർ​ഡ് പ​ഞ്ചാ​യ​ത്തം​ഗം വി​ധു പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം കെ. ​ജ​യ​കു​മാ​ർ, മ​ങ്കൊ​ന്പ് ക്ഷേ​ത്രം ഉ​പ​ദേ​ശ​ക സ​മി​തി സെ​ക്ര​ട്ട​റി പി. ​സ​ത്യ​ശീ​ല​ൻ​നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.