ന​വീ​ക​രി​ച്ച റോ​ഡു​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന്
Friday, December 7, 2018 10:58 PM IST
ചേ​ർ​ത്ത​ല: ന​വീ​ക​രി​ച്ച ചേ​ർ​ത്ത​ല​യി​ലെ 11 റോ​ഡു​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന് മൂ​ന്നി​നു തെ​ക്കേ അ​ങ്ങാ​ടി​യി​ൽ മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പൊ​തു​മ​രാ​മ​ത്ത് സൂ​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നി​യ​ർ ജി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. പൊ​തു​മ​രാ​മ​ത്ത് എ​ക്സി​ക്യു​ട്ടി​വ് എ​ൻ​ജി​നി​യ​ർ ബി. ​വി​നു സ്വാ​ഗ​ത​വും അ​സി. എ​ക്സി​ക്യു​ട്ടി​വ് എ​ൻ​ജി​നി​യ​ർ എ​ൽ. രാ​ജ​ശ്രീ ന​ന്ദി​യും പ​റ​യും. ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി എ​ക്സ​റെ ബൈ​പാ​സ്-​ഒ​റ്റ​പ്പു​ന്ന പ​ഴ​യ ദേ​ശീ​യ​പാ​ത​യി​ലൂ​ടെ​യും ഇ​തി​ലേ​ക്ക് വ​ന്നു ചേ​രു​ന്ന​തു​മാ​യ 11 റോ​ഡു​ക​ളു​ടെ പു​ന​ർ​നി​ർ​മാ​ണം 9.83 കോ​ടി ചെ​ല​വ​ഴി​ച്ചാ​ണ് പൂ​ർ​ത്തീ​ക​രി​ച്ച​ത്.