മ​ത​തീ​വ്ര​വാ​ദി​ക​ള്‍ കേ​ര​ള​ത്തി​ന്‍റെ ന​വോ​ത്ഥാ​നമൂ​ല്യ​ങ്ങ​ള്‍ ത​ക​ര്‍​ത്തെ​റി​യു​ന്നു: സി ​ദി​വാ​ക​ര​ന്‍ ‌
Friday, December 7, 2018 11:08 PM IST
‌അ​ടൂ​ര്‍: ബി​ജെ​പി - സം​ഘ​പ​രി​വാ​ര്‍ ശ​ക്തി​ക​ള്‍ കേ​ര​ള​ത്തി​ന്‍റെ മ​ത​സൗ​ഹാ​ര്‍​ദ്ദാ​ന്ത​രീ​ക്ഷം ത​ക​ര്‍​ത്തെ​റി​യാ​ന്‍ ശ്ര​മി​ക്കു​ക​യാ​മെ​ന്ന് സി​പി​ഐ സം​സ്ഥാ​ന എ​ക്‌​സി​ക്യൂ​ട്ടീ​വം​ഗം സി. ​ദി​വാ​ക​ര​ന്‍ എം​എ​ല്‍​എ. സി​പി​ഐ ജി​ല്ലാ നേ​തൃ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ശ​ബ​രി​മ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സു​പ്രീം​കോ​ട​തി വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ എ​ൽ​ഡി​എ​ഫ് ഗ​വ​ണ്‍​മെ​ന്‍റി​നെ അ​ട്ടി​മ​റി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണ്.
ജാ​തി​മ​ത ശ​ക്തി​ക​ളെകൂ​ട്ടു​പി​ടി​ച്ച് ഇ​ട​തു​പ​ക്ഷ വി​രു​ദ്ധ അ​ജ​ണ്ട കേ​ര​ള​ത്തി​ല്‍ ന​ട​ത്തു​വാ​ന്‍ ക​ഴി​യു​മോ​യെ​ന്ന പ​രി​ക്ഷീ​ണ​ത്തി​ലാ​ണ് സം​ഘ​പ​രി​വാ​ര്‍ ശ​ക്തി​ക​ള്‍.
ഇ​തി​ന് പി​ന്തു​ണ ന​ല്‍​കു​ന്ന കോ​ണ്‍​ഗ്ര​സ് ആ ​പാ​ര്‍​ട്ടി​യു​ടെ അ​ടി​സ്ഥാ​ന ത​ത്വ​ങ്ങ​ള്‍ ബ​ലി​ക​ഴി​ക്കു​ക​യാ​ണെ​ന്നും ദി​വാ​ക​ര​ൻ കു​റ്റ​പ്പെ​ടു​ത്തി.
സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി എ. ​പി. ജ​യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​സ്ഥാ​ന കൗ​ണ്‍​സി​ല്‍ അം​ഗ​ങ്ങ​ളാ​യ മു​ണ്ട​പ്പ​ള്ളി തോ​മ​സ്, പി. ​ആ​ര്‍. ഗോ​പി​നാ​ഥ​ന്‍, ജി​ല്ല അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ ഡി. ​സ​ജി, . ബേ​ബി​ച്ച​ന്‍ വെ​ച്ചൂ​ച്ചി​റ, ജി​ല്ല എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ മ​ല​യാ​ല​പ്പു​ഴ ശ​ശി, ജി​ജി ജോ​ർ​ജ്, റ്റി. ​മു​രു​കേ​ഷ്, കെ. ​ജി. ര​തീ​ഷ് കു​മാ​ര്‍, അ​രു​ണ്‍ കെ. ​എ​സ്. മ​ണ്ണ​ടി, എം. ​പി. മ​ണി​യ​മ്മ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ‌