കോ ​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ ജി​ല്ലാ സ​മ്മേ​ള​നം ‌
Friday, December 7, 2018 11:08 PM IST
‌പ​ത്ത​നം​തി​ട്ട: കോ ​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ ജി​ല്ലാ സ​മ്മേ​ള​നം നാ​ളെ തി​രു​വ​ല്ല ഗ​വ​ണ്‍​മെ​ന്‍റ് എം​പ്ലോ​യീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.രാ​വി​ലെ 10ന് ​കേ​ര​ള ഷോ​പ്സ് ആ​ൻ​ഡ് എ​സ്റ്റാ​ബ്ലി​ഷ്മെ​ൻ​റ് വ​ർ​ക്കേ​ഴ്സ് വെെ​ൽ​ഫ​യ​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ കെ. ​അ​ന​ന്ത​ഗോ​പ​ൻ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. സി​ഐ​ടി​യു ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ്് ആ​ർ. സ​ന​ൽ​കു​മാ​ർ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം. ​ബാ​ല​ക്യ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. മൂ​ന്നി​ന് ന​ട​ക്കു​ന്ന യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി. ഉ​ദ​യ​ഭാ​നു ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ. ​പ്ര​കാ​ശ്ബാ​ബു, എം. ​ശ​ശി​കു​മാ​ർ, ബി.​അ​നി​ൽ​കു​മാ​ർ , പി. ​ഡി. മോ​ഹ​ന​ൻ, ജി. ​ക്യ​ഷ്ണ​കു​മാ​ർ, പി. ​പി. പ്ര​സ​ന്ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ യു. ​സ​തീ​ഷ്കു​മാ​ർ, സ്ക്രെ​ട്ട​റി പി.​ജി. ഗോ​പ​കു​മാ​ർ, ട്ര​ഷ​റ​ർ കെ.​എ​സ്. ഓ​മ​ന എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. ‌