റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ഓ​ട്ടം ഓ​ട്ടോറിക്ഷക​ൾ​ക്ക് പു​ച്ഛം ‌‌
Friday, December 7, 2018 11:08 PM IST
തി​രു​വ​ല്ല: തി​രു​വ​ല്ല ടൗ​ണി​ൽ നി​ന്ന് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്കും തി​രി​കെ​യു​മു​ള്ള ഓ​ട്ടം ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്ക് പു​ച്ഛം.
കെ​എ​സ്ആ​ർ​ടി​സി, സാ​ൽ​വേ​ഷ​ൻ ആ​ർ​മി, മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡ് ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്ക് ഓ​ട്ടം വ​രാ​ൻ ഓ​ട്ടോ​റി​ക്ഷ​ക​ൾ ത​യാ​റ​ല്ല.
റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്നു ടൗ​ണി​ലേ​ക്ക് വ​രാ​നും മ​ടി​യാ​ണ്.
റോ​ഡു​പ​ണി​യു​ടെ പേ​രി​ലാ​ണ് ഇ​വ​ർ ഓ​ട്ടം വ​രാ​ത്ത​ത്. ദീ​പ ജം​ഗ്ഷ​ൻ മു​ത​ൽ റോ​ഡു​പ​ണി​യാ​ണെ​ന്നാ​ണ് കാ​ര​ണം പ​റ​യു​ന്ന​ത്. എ​ന്നാ​ൽ ദീ​ർ​ഘ​ദൂ​ര​യാ​ത്ര​യ്ക്ക് ഇ​തു​വ​ഴി​പോ​കാ​ൻ ഇ​വ​ർ​ക്കു മ​ടി​യു​മി​ല്ല.
റെ​യി​ൽ​വേ സ്റ്റേ​ഷ​നും ടൗ​ണും ത​മ്മി​ൽ ബ​ന്ധ​പ്പെ​ടു​ത്തി ഓ​ട്ടോ​റി​ക്ഷ​ക​ൾ വ​രാ​ത്ത​തു കാ​ര​ണം യാ​ത്ര​ക്കാ​ർ​ക്ക് കാ​ൽ​ന​ട​യാ​ണ് ശ​ര​ണം.
രാ​ത്രി​യി​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലി​റ​ങ്ങു​ന്ന സ്ത്രീ​ക​ള​ട​ക്ക​മു​ള്ള യാ​ത്ര​ക്കാ​ർ ഇ​തു​കാ​ര​ണം ഏ​റെ ബു​ദ്ധി​മു​ട്ടു​ന്നു.
ടൗ​ണി​ലെ​ത്തി​യ​ശേ​ഷം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വ​രേ​ണ്ട​വ​രും ബു​ദ്ധി​മു​ട്ടി​ലാ​യി.
റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ പ്രീ ​പെ​യ്ഡ് കൗ​ണ്ട​റി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ല​ച്ച മ​ട്ടാ​ണ്. റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡു​വ​ഴി ബ​സ് സ​ർ​വീ​സു​ക​ളു​മി​ല്ല. സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തെ പാ​ർ​ക്കിം​ഗ് പ​രി​മി​ത​പ്പെ​ടു​ത്തി​യ​തോ​ടെ വാ​ഹ​ന​ങ്ങ​ൾ ഏ​റെ​യും റോ​ഡി​ലാ​ണ് പാ​ർ​ക്ക് ചെ​യ്യു​ന്ന​ത്. ഇ​തു​വ​ഴി കാ​ൽ​ന​ട​യാ​ത്ര​യും ബു​ദ്ധി​മു​ട്ടി​ലാ​യി. റോ​ഡാ​ക​ട്ടെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യി​ട്ടു കാ​ല​ങ്ങ​ളാ​യി. ‌