വ​ലി​യം സെ​ന്‍​ട്ര​ല്‍ സ്കൂ​ളി​ല്‍ കു​ട്ടി​ക​ലോ​ത്സ​വം ഒ​രു​ക്കി വേ​ണാ​ട് സ​ഹോ​ദ​യ
Friday, December 7, 2018 11:47 PM IST
ച​വ​റ: പ​ന്മ​ന ഇ​ട​പ്പ​ള​ളി​ക്കോ​ട്ട വ​ലി​യം സെ​ന്‍​ട്ര​ല്‍ സ്കൂ​ളി​ല്‍ കു​രു​ന്നു​ക​ള്‍​ക്കാ​യി ഒ​രു കു​ട്ടി ക​ലോ​ത്സ​വം ഒ​രു​ക്കു​ക​യാ​ണ് വേ​ണാ​ട് സ​ഹോ​ദ​യ.
ഇന്ന് ആ​രം​ഭി​ക്കു​ന്ന കു​രു​ന്നു​ക​ളു​ടെ ക​ലോ​ത്സ​വ​ത്തി​ന് ഫെ​ദേ​വ്സ് ഡേ ​എ​ന്നാ​ണ് പേ​രി​ട്ടി​രി​ക്കു​ന്ന​ത്.​കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ലെ സിബിഎ​സ്ഇ സ്കൂ​ളു​ക​ളി​ല്‍ നി​ന്നാ​യി ര​ണ്ടാ​യി​ര​ത്തോ​ളം കു​രു​ന്നു​ക​ൾ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും.
രാ​വി​ലെഒന്പതു മു​ത​ല്‍ അഞ്ച് വ​രെ​യാ​ണ് ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ന്ന​തെ​ന്ന് വേ​ണാ​ട് സ​ഹോ​ദ​യ സെ​ക്ര​ട്ട​റി കെ. ​സി.​അ​ജി​ത്, വ​ലി​യം സെ​ന്‍​ട്ര​ല്‍ സ്കൂ​ള്‍ മാ​നേ​ജിം​ങ് ഡ​യ​റ​ക്ട​ര്‍ വ​ലി​യ​ത്ത് സി​നോ​ജ് , ഉ​പ പ്ര​ഥ​മാ​ധ്യാ​പി​ക ശ്രീ​ദേ​വി എ​ന്നി​വ​ര്‍ അ​റി​യി​ച്ചു. ​മു​പ്പ​തോ​ളം ഇ​ന​ങ്ങ​ളി​ല്‍ എ​ൽകെജി ത​ലം മു​ത​ല്‍ ര​ണ്ടാം ക്ലാ​സ് വ​രെ​യു​ള​ള കു​രു​ന്നു​ക​ള്‍ പ​ങ്കെ​ടു​ക്കും.
ആ​റ് വേ​ദി​ക​ളി​ലാ​യി​ട്ടാ​ണ് ക​ലാ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.​ പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം പോ​സ്റ്റ​ല്‍ ഡ​യ​റ​ക്ട​ര്‍​ സെ​യ്ദ് റ​ഷീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യും.​ സ​മാ​പ​ന സ​മ്മേ​ള​നം ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ന്‍ ജ​ഹാം​ഗീ​ര്‍ ഉ​മ്മ​ര്‍ നി​ര്‍​വ​ഹി​ക്കും.​ ച​ല​ച്ചി​ത്ര ബാ​ല​താ​രം അ​ക്ഷ​ര കി​ഷോ​ര്‍ സ​മ്മാ​ന​ദാ​നം നി​ര്‍​വ​ഹി​ക്കുമെ​ന്ന് അ​ക്കാ​ഡ​മി​ക് കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഹ​രി​കു​മാ​ര്‍, പി.​ആ​ര്‍.​ഒ ജ​യ​പ്ര​കാ​ശ് എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.