സാ​ബു ജോ​സി​ന് പ്രൊ -​ലൈ​ഫ് അ​വാ​ർ​ഡ്
Friday, December 7, 2018 11:47 PM IST
കൊ​ല്ലം: മ​നു​ഷ്യ ജീ​വ​ന്‍റെ സ​മ​ഗ്ര​പോ​ഷ​ണ​ത്തി​നാ​യു​ള്ള കൊ​ല്ലം രൂ​പ​ത​യു​ടെ ശ്രേ​ഷ്ഠ​സേ​വ​ന പു​ര​സ്‌​കാ​രം കെ​സി​ബി​സി പ്രൊ ​ലൈ​ഫ് സ​മി​തി​യു​ടെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സാ​ബു ജോ​സി​ന് .
ജീ​വ​ന്‍റെ സം​സ്കാ​രം പൊ​തു​സ​മൂ​ഹ​ത്തി​ൽ സ​ജീ​വ​മാ​ക്കു​ന്ന​തി​നു സ​ഹാ​യ​ക​മാ​യ ജീ​വ​സ​മൃ​ദ്ധി, കാ​രു​ണ്യ കേ​ര​ള സ​ന്ദേ​ശ യാ​ത്ര, വി​വി​ധ മേ​ഖ​ല​ക​ളി​ലെ സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ പ​രി​ഗ​ണി​ച്ചാ​ണ് സാ​ബു​വി​നെ പു​ര​സ്‌​കാ​ര​ത്തി​ന് തെര​ഞ്ഞെ​ടു​ത്ത​ത്. കൊ​ല്ല​ത്തു ന​ട​ന്ന പ്രൊ ​ലൈ​ഫ് സം​ഗ​മ​ത്തി​ൽ കൊ​ല്ലം രൂ​പ​ത അ​ധ്യ​ക്ഷ​ൻ ഡോ.​പോ​ൾ ആ​ന്‍റണി മു​ല്ല​ശേരി പു​ര​സ്‌​കാ​രം സ​മ്മാ​നി​ച്ചു. പ്രോ ​ലൈ​ഫ് തി​രു​വ​ന​ന്ത​പു​രം മേ​ഖ​ല ഡ​യ​റ​ക്ട​ർ ഫാ. ​ഡോ. ബൈ​ജു​ ജൂ​ലി​യ​ൻ, കെ ​സി ബി ​സി പ്രോ​ലൈ​ഫ് സ​മി​തി സം​സ്ഥാ​ന അ​നി​മേ​റ്റ​ർ ജോ​ർ​ജ് എ​ഫ് സേ​വ്യ​ർ വ​ലി​യ​വീ​ട്, കെ ​എ​ൽ സി ​ഡ​ബ്ല്യൂ എ ​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജെ​യി​ൻ ആ​ൻ​സി​ൽ ഫ്രാ​ൻ​സി​സ്, കെസിബിസി പ്രോ​ലൈ​ഫ് സ​മി​തി കൊ​ല്ലം​രൂ​പ​ത പ്ര​സി​ഡ​ന്‍റ് റോ​ണാ റി​ബെ​യ്‌​റോ, രൂ​പ​ത ബിസിസി ​കോ​ഓർ​ഡി​നേ​റ്റ​ർ സ​ജീ​വ് പ​രി​ശ​വി​ള, ബി ​സി സി ​കു​ടും​ബ പ്രേ​ഷി​ത സ​മി​തി രൂ​പ​ത ക​ൺ​വീ​ന​ർ ജോ​ൺ​സ​ൻ നാ​ന്തി​രി​ക്ക​ൽ, ശ്രീ​ജി​ത് എ​ന്നി​വ​ർ പ്ര​സം​ഗിച്ചു.