അ​ഖി​ല​കേ​ര​ള മാ​ർ ഈ​വാ​നി​യോ​സ് ബ​ഥ​നി ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്റ് സ​മാ​പി​ച്ചു
Friday, December 7, 2018 11:47 PM IST
കൊ​ട്ടാ​ര​ക്ക​ര : ക​ല​യ​പു​രം മാ​ർ ഇ​വാ​നി​യോ​സ് ബ​ഥ​നി സ്കൂ​ൾ സം​ഘ​ടി​പ്പി​ച്ച ഏഴാമ​ത് അ​ഖി​ല​കേ​ര​ള മാ​ർ ഈ​വാ​നി​യോ​സ് ബ​ഥ​നി ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റിന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം മ​ന്ത്രി എം.​എം.​മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു . കേ​ര​ള​ത്തി​ലെ വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്നും പ​തി​നാ​റു ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത മ​ത്സ​ര​ത്തി​ൽ ലി​യോ​ത​ക​ തി​രു​വ​ന​ന്ത​പു​രം ചാ​മ്പ്യ​ന്മാ​രാ​യി.
ര​ണ്ടാം സ്ഥാ​നം എംഎംഎംഎ​ച്ച്എ​സ്എ​സ് കു​ട്ടാ​യി, മ​ല​പ്പു​റം ക​ര​സ്ഥ​മാ​ക്കി. അ​തോ​ടൊ​പ്പം പ്ര​ള​യ​ത്തി​ൽ അ​ക​പ്പെ​ട്ട കേ​ര​ള​ത്തി​ന്‍റെ പു​ന​ർ​നി​ർ​മി​തി​ക്കാ​യി സ്കൂ​ൾ കു​ട്ടി​ക​ൾ സ​മാ​ഹ​രി​ച്ച തു​ക മ​ന്ത്രി എം.​എം.​മ​ണി​ക്ക് ബ​ഥ​നി ന​വ​ജീ​വ​ൻ വൈ​സ് പ്രൊ​വി​ൻ​ഷ്യ​ൽ ഡോ. ​ജെ​യിം​സ് പു​തു​പ്പ​റ​മ്പി​ൽ കൈ​മാ​റി. സ്കൂ​ൾ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ.​സാ​ജ​ൻ തോ​മ​സ് ഒാഐസി., പ്രി​ൻ​സി​പ്പ​ൽ ​സി​ന്ധു​പി​ള്ള മു​ൻ സ​ന്തോ​ഷ് ട്രോ​ഫി താ​രം ​ആ​ർ.​സ​തീ​ഷ്.​കു​ള​ക്ക​ട, പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് ആ​ർ.​രാ​ജേ​ഷ്, വൈ​സ്പ്രി​ൻ​സി​പ്പ​ൽ ഫാ. ​എ​ബി​ൻ ടി. ​പ​ണി​ക്ക​ർ ഓഐസി, പിടിഎ. വൈ​സ് പ്ര​സി​ഡ​ന്‍റ് ബീ​ന വി​ൻ​സെ​ന്‍റ് തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.