ക​ല്ല​ട​യാ​ര്‍ പു​ന​രു​ജീ​വ​നം പ​ദ്ധ​തി ഇ​ന്ന് ഉ​ദ്ഘാ​ട​നം ചെയ്യും
Friday, December 7, 2018 11:47 PM IST
പ​ത്ത​നാ​പു​രം:​ ക​ല്ല​ട​യാ​ര്‍ പു​ന​രു​ജീ​വ​നം പ​ദ്ധ​തി ഇ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്യും.​ ക​ല്ല​ട​യാ​റി​നെ പ്ലാ​സ്റ്റി​ക് മു​ക്ത​മാ​ക്കാ​ന്‍ പ​ത്ത​നാ​പു​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തിന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തു​ന്ന പ​രി​പാ​ടി മ​ന്ത്രി കെ ​കൃ​ഷ്ണ​ന്‍​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്യും.​
പി​റ​വ​ന്തൂ​ര്‍ എ​ലി​ക്കാ​ട്ടൂ​ര്‍ ക​ട​വി​ല്‍ രാ​വി​ലെ ഒ​ന്‍​പ​തി​ന് ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ കെ ​ബി ഗ​ണേ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.​ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ് വേ​ണു​ഗോ​പാ​ല്‍, ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ആ​ശാ ശ​ശി​ധ​ര​ന്‍, ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് അം​ഗം ആ​ര്‍ ര​ശ്മി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ് സ​ജീ​ഷ്,ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റുമാ​ര്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ്രസംഗി​ക്കും.
പ്ര​ള​യ​ശേ​ഷം ക​ല്ല​ട​യാ​റ്റി​ലും തീ​ര​ങ്ങ​ളി​ലും അ​മി​ത​മാ​യ അ​ള​വി​ല്‍ പ്ലാ​സ്റ്റി​ക് ഉ​ള്‍​പ്പെ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ള്‍ അ​ടി​ഞ്ഞു​കൂ​ടി​യി​ട്ടു​ണ്ട്.​ നി​ര​വ​ധി കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ള്‍​ക്ക് ഉ​ള്‍​പ്പെ​ടെ ആ​ശ്ര​യി​ക്കു​ന്ന​ത് ക​ല്ല​ട​യാ​റ്റി​ലെ ജ​ല​മാ​ണ്.​ മാ​ലി​ന്യ​ങ്ങ​ള്‍ അ​ടി​ഞ്ഞു​കൂ​ടി​യ​തി​നാ​ല്‍ പ​ക​ര്‍​ച്ചാ​വ്യാ​ധി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ജ​ല​ജ​ന്യ​രോ​ഗ​ങ്ങ​ള്‍ പ​ക​രാ​നു​ള്ള സാ​ധ്യ​ത​യും ഏ​റെ​യാ​ണ്.​
പ​ത്ത​നാ​പു​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലു​ള്ള ആ​റ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​മാ​യും ക​ല്ല​ട​യാ​ര്‍ അ​തി​ര്‍​ത്തി പ​ങ്കി​ടു​ന്നു​ണ്ട്.​ ഇ​രു​പ​ത്തി​യേ​ഴ് കി​ലോ​മീ​റ്റ​ര്‍ ദൂ​ര​മാ​ണ് ബ്ലോ​ക്ക് പ​രി​ധി​യി​ലൂ​ടെ ക​ല്ല​ട​യാ​റ് ഒ​ഴു​കു​ന്ന​ത്.​
ആ​റി​ന്‍റെ പ​രി​ധി​യി​ലു​ള്ള പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡു​ക​ളി​ലെ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളെ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് ആ​റി​നെ മാ​ലി​ന്യ​മു​ക്ത​മാ​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ന്ന​തെ​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ് സ​ജീ​ഷ് പ​റ​ഞ്ഞു. ​
പി​റ​വ​ന്തൂ​ര്‍, വി​ള​ക്കു​ടി, ത​ല​വൂ​ര്‍, പ​ത്ത​നാ​പു​രം, പ​ട്ടാ​ഴി, പ​ട്ടാ​ഴി വ​ട​ക്കേ​ക്ക​ര എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളെ​യും, കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​രെ​യും ഉ​ള്‍​പ്പെ​ടു​ത്തി സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്.