ലൂ​ർ​ദ്പു​രം പ​ള്ളി​യി​ൽ അ​ഖ​ണ്ഡ​ജ​പ​മാ​ല ഇ​ന്ന്
Friday, December 7, 2018 11:48 PM IST
ച​വ​റ​സൗ​ത്ത്: ലൂ​ർ​ദി​ലെ മ​രി​യ​ൻ​ദ​ർ​ശ​ന​ങ്ങ​ളു​ടെ 160 ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ലൂ​ർ​ദ്പു​രം ലൂ​ർ​ദ്മാ​താ പ​ള​ളി​യി​ൽ ഇ​ന്ന് അ​ഖ​ണ്ഡ​ജ​പ​മാ​ല സ​മ​ർ​പ്പ​ണം ന​ട​ക്കും.
ആ​വേ​മ​രി​യ കൊ​ന്ത​ന​മ​സ്കാ​ര രൂ​പ​താ സ​ഖ്യം, രൂ​പ​താ സിഎ​ൽസി, ​ലീ​ജി​യ​ൻ ഓ​ഫ് മേ​രി, ചി​ൽ​ഡ്ര​ൻ ഓ​ഫ് മേ​രി എ​ന്നീ ഭ​ക്ത​സം​ഘ​ട​ന​ക​ൾ ന​യി​ക്കു​ന്ന പ്രാ​ർ​ഥനാ​യ​ജ്ഞം രാ​വി​ലെ ആ​റി​ന് ഇ​ട​വ​ക വി​കാ​രി ഫാ​. ലാ​സ​ർ എ​സ്. പ​ട്ട​ക​ട​വ് ഉ​ദ്ഘാ​ട​നം ചെ​യ്യും. പാ​വു​ന്പ ഇ​ട​വ​ക വി​കാ​രി ഫാ​. പ്രേം ​ഹെ​ൻ​റി പ്ര​ഭാ​ത​ബ​ലി അ​ർ​പ്പി​ക്കും.
മാ​വേ​ലി​ക്ക​ര, കൊ​ല്ലം, ത​ങ്ക​ശേരി, കൊ​ട്ടി​യം, കാ​ഞ്ഞി​ര​കോ​ട്, ക​ട​വൂ​ർ, നീ​ണ്ട​ക​ര, ച​വ​റ സൗ​ത്ത് എ​ന്നീ ഫെ​റോ​ന​ക​ളി​ലെ മ​രി​യ​ൻ തീ​ർ​ഥാ​ട​ക പ്ര​തി​നി​ധി​ക​ളു​ടെ ജ​പ​മാ​ല സം​ഗ​മം അ​ര​വി​ള ഇ​ട​വ​ക​യി​ലെ ഫാ​.സെ​ബാ​സ്റ്റ്യ​ൻ സ്റ്റീ​ഫ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.
അ​മ​ലോ​ത്ഭ​ല​മാ​താ തി​രു​നാ​ൾ ബ​ലി ച​വ​റ സൗ​ത്ത് ഫെ​റോ​ന വി​കാ​രി ഫാ​.ജോ​സ് നെ​റ്റോ അ​ർ​പ്പി​ക്കും.
വൈ​കുന്നേരം ആ​റി​ന് നീ​ണ്ട​ക​ര ക​ർ​മ​ലീ​ത്ത ആ​ശ്ര​മം സു​പ്പീ​രി​യ​ർ ഫാ​.ആ​ൽ​ബ​ർ​ട്ട് പീ​റ്റ​ർ ഒ​സി​ഡി സാ​യാ​ഹ്ന പ്രാ​ർ​ഥന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കും. ശാ​സ്താം​കോ​ട്ട ഇ​ട​വ​ക വി​കാ​രി ഫാ.ഡൈ​ജു തോ​പ്പി​ൽ സാ​യാ​ഹ്ന​കു​ർ​ബാ​ന അ​ർ​പ്പി​ക്കും.
സ​ന്ധ്യാ ന​മ​സ്കാ​ര ശേ​ഷം തെ​ളി​യി​ച്ച മെ​ഴു​കു​തി​രി​ക​ളു​മാ​യി മ​രി​യ​ൻ പ്ര​ദ​ക്ഷി​ണ​വും പു​ഷ്പാ​ർ​ച്ച​ന​യും നടക്കും.