സ്ത്രീ ​സു​ര​ക്ഷ​ക്കാ​യി സ്നേ​ഹി​ത
Friday, December 7, 2018 11:49 PM IST
ആ​ല​പ്പു​ഴ: ക​ലോ​ത്സ​വ​ത്തി​ലെ​ത്തു​ന്ന സ്ത്രീ​ക​ളു​ടെ സു​ര​ക്ഷ​യും ബോ​ധ​വ​ത്ക​ര​ണ​വും ഉ​റ​പ്പാ​ക്കാ​നാ​യി കു​ടും​ബ​ശ്രീ ജി​ല്ല മി​ഷ​ന്‍റെ കീ​ഴി​ലു​ള്ള സ്നേ​ഹി​ത​യു​ടെ ജ​ൻ​ഡ​ർ ഹെ​ൽ​പ് ഡെ​സ്കു​ക​ൾ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. ഗ​വ. മോ​ഡ​ൽ ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ലാ​ണ് സ്നേ​ഹി​ത​യു​ടെ പ്ര​വ​ർ​ത്ത​നം. അ​തി​ക്ര​മ​ങ്ങ​ൾ​ക്ക് ഇ​ര​യാ​കു​ന്ന സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മു​ള്ള അ​ഭ​യ​കേ​ന്ദ്ര​മാ​യാ​ണ് സ്നേ​ഹി​ത​യു​ടെ പ്ര​വ​ർ​ത്ത​നം.
എ​ല്ലാ ജി​ല്ല​ക​ളി​ലും ഇ​ത്ത​ര​ത്തി​ൽ സ്നേ​ഹി​ത​യു​ടെ പ്ര​വ​ർ​ത്ത​നം ല​ഭ്യ​മാ​ണ്.
അ​തി​ക്ര​മ​ങ്ങ​ൾ​ക്ക് ഇ​ര​യാ​കു​ന്ന​വ​ർ​ക്കു​ള്ള കൗ​ണ്‍​സ​ലിം​ഗ്, നി​യ​മ സ​ഹാ​യം, യാ​ത്ര​യി​ൽ ഒ​റ്റ​പ്പെ​ട്ടു പോ​യ​വ​ർ​ക്കു​ള്ള താ​ത്കാ​ലി​ക അ​ഭ​യം, അ​തി​ജീ​വ​ന ഉ​പ​ജീ​വ​ന മാ​ർ​ഗം ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ക്ക​ൽ, സ്ത്രീ ​സു​ര​ക്ഷ​യെ കു​റി​ച്ചു​ള്ള ബോ​ധ​വ​ത്ക​ര​ണം, 24 മ​ണി​ക്കൂ​റും ടെ​ലി​കൗ​ണ്‍​സി​ലിം​ഗ് എ​ന്നി​വ​യാ​ണ് സ്നേ​ഹി​ത​യി​ൽ നി​ന്നും ല​ഭി​ക്കു​ന്ന സേ​വ​ന​ങ്ങ​ൾ. സ്ത്രീ​ക​ൾ​ക്കും 18 വ​യ​സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്കു​മാ​ണ് ഇ​വി​ടെ നി​ന്നും സേ​വ​ന​ങ്ങ​ൾ ല​ഭി​ക്കു​ന്ന​ത്.
ക​ലോ​ത്സ​വ ന​ഗ​രി​യി​ൽ എ​ത്തു​ന്ന​വ​ർ​ക്ക് ഏ​തു സ​ഹാ​യ​ത്തി​നും സ​ഹാ​യ​കേ​ന്ദ്രം സ​ജ്ജ​മാ​ണ്.