ആ​ശ്ര​മംസ്കൂ​ൾ ജേ​താ​ക്ക​ൾ
Saturday, December 8, 2018 12:03 AM IST
ക​ൽ​പ്പ​റ്റ: കേ​ര​ള പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പ് ഗോ​ത്ര​ജ​ന​ത​ക്കാ​യി തി​രു​വ​ന​ന്ത​പു​ര​ത്തു ന​ട​ത്തി​യ സ​ർ​ഗോ​ത്സ​വം 2018 ൽ ​ആ​ദി​വാ​സി പ​ര​ന്പ​രാ​ഗ​ത നൃ​ത്ത​ത്തി​ൽ തി​രു​നെ​ല്ലി ഗ​വ. ആ​ശ്ര​മം സ്കൂ​ളി​ന് ഒ​ന്നാം സ്ഥാ​നം. 20 മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളു​ക​ളും 112 പ്രീ ​മെ​ട്രി​ക് ഹോ​സ്റ്റ​ലു​ക​ളും പ​ങ്കെ​ടു​ത്ത സ​ർ​ഗോ​ത്സ​വ​ത്തി​ൽ 66 പോ​യി​ന്‍റ് നേ​ടി 18-ാം സ്ഥാ​ന​ത്തെ​ത്താ​നും സ്കൂ​ളി​നു ക​ഴി​ഞ്ഞു. സ്കൂ​ളി​ൽ നി​ന്നും 32 കു​ട്ടി​ക​ൾ 21 ഇ​ന​ങ്ങ​ളി​ലാ​യി പ​ങ്കെ​ടു​ത്തു.
ഉൗ​രി​നെ ബാ​ധി​ച്ച ദോ​ഷ​മ​ക​റ്റി സ​ന്പ​ൽ​സ​മൃ​ദ്ധി​ക്കു​വേ​ണ്ടി കെ​ട്ടി​യാ​ടു​ന്ന നാ​ട്ടു ഗ​ദ്ദി​ക​യാ​ണ് കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച​ത്. 15 വി​ദ്യാ​ർ​ഥി​ക​ള​ട​ങ്ങു​ന്ന സം​ഘ​ത്തെ നൃ​ത്തം അ​ഭ്യ​സി​പ്പി​ച്ച​ത് പി.​കെ. മ​ധു തൃ​ശി​ലേ​രി​യാ​ണ്. സ​ർ​ഗോ​ത്സ​വം ആ​രം​ഭി​ച്ച​തു മു​ത​ൽ തു​ട​ർ​ച്ച​യാ​യി മൂ​ന്നു​ത​വ​ണ​യും മ​ധു​വി​ന്‍റെ സം​ഘ​ത്തി​നാ​യി​രു​ന്നു ഒ​ന്നാം സ്ഥാ​നം.

ഫോ​ക്ലോ​ർ അ​ക്കാ​ദ​മി മു​ൻ ചെ​യ​ർ​മാ​നും ഗ​ദ്ദി​ക ആ​ചാ​ര്യ​നു​മാ​യ പി.​കെ. കാ​ള​ന്‍റെ അ​ന​ന്ത​ര​വ​നാ​ണ് മ​ധു. 30 ടീ​മു​ക​ളു​മാ​യി മ​ത്സ​രി​ച്ചാ​ണ് ബി​ബീ​ഷ്, സ​ന്തോ​ഷ്, മി​ധു​ൻ, എം. ​മ​ഹേ​ഷ്, ശ്രീ​നാ​ഥ്, അ​മ​ൽ, അ​ർ​ജു​ൻ, മ​നു, സ​ജി​ത്ത്, അ​പ്പു, ര​ഞ്ജി​ത്ത്, സ​ഞ്ചു, മ​ഹേ​ഷ്, മ​നോ​ജ്, അ​ന​ന്തു, രാ​ജേ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സീ​നി​യ​ർ ബോ​യ്സ് ടീം ​ഒ​ന്നാം സ്ഥാ​നം നേ​ടി​യ​ത്. നാ​ട​കം, നാ​ട​ൻ പാ​ട്ട്, സം​ഘ​ഗാ​നം എ​ന്നി​വ​യ്ക്കും കു​ട്ടി​ക​ൾ​ക്ക് എ ​ഗ്രേ​ഡ് ല​ഭി​ച്ചു.