ദു​രി​തം പേ​റി പ​ന​വ​ല്ലി മാ​പ്ല​കൊ​ല്ലി കോ​ള​നി വാ​സി​ക​ൾ
Saturday, December 8, 2018 12:03 AM IST
കാ​ട്ടി​ക്കു​ളം: വ​ർ​ഷ​ങ്ങ​ളാ​യി അ​ടി​സ്ഥാ​ന സൗ​ക​ര്യ​മി​ല്ലാ​തെ ദു​രി​തം പേ​റു​ക​യാ​ണ് പ​ന​വെ​ല്ലി മാ​പ്ല​കൊ​ല്ലി കോ​ള​നി വാ​സി​ക​ൾ. കാ​ടി​നോ​ട് ചേ​ർ​ന്ന് എ​ട്ട് ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളാ​ണ് പ​ന​വ​ല്ലി​യി​ലെ ഏ​ഴാം വാ​ർ​ഡി​ൽ താ​മ​സി​ക്കു​ന്ന​ത്. കാ​ല​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും പു​ഴ​ക്ക​രി​കി​ലെ ന​ട​വ​ഴി​യ​ല്ലാ​തെ മ​റ്റ് വ​ഴി​ക​ൾ കോ​ള​നി​യി​ലേ​ക്കി​ല്ല.
പ്രാ​യ​മാ​യ നി​ര​വ​ധി​യാ​ളു​ക​ളാ​ണ് രോ​ഗം ബാ​ധി​ച്ച് കോ​ള​നി​യി​ൽ ക​ഴി​യു​ന്ന​ത്. നി​ല​വി​ൽ വ​നാ​തി​ർ​ത്തി​യി​ലൂ​ടെ​യാ​ണ് കോ​ള​നി​യി​ലേ​ക്കെ​ത്തു​ന്ന​ത്. ഈ ​വ​ഴി മെ​റ്റ​ൽ ഇ​ട്ടു ത​ര​ണ​മെ​ന്ന് വ​ർ​ഷ​ങ്ങ​ളാ​യി ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്. ഗ​താ​ഗ​ത സൗ​ക​ര്യം ഇ​ല്ലാ​ത്ത​തി​നാ​ൽ കു​ട്ടി​ക​ൾ​ക്ക് സ്കൂ​ളി​ൽ പോ​കാ​ൻ പോ​ലും സാ​ധി​ക്കു​ന്നി​ല്ല.
നി​ര​വ​ധി പ​രാ​തി​ക​ൾ ന​ൽ​കി​യെ​ങ്കി​ലും അ​ധി​കൃ​ത​ർ അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു. സ്ഥ​ലം എം​എ​ൽ​എ​യു​ടെ വാ​ർ​ഡു​കൂ​ടി​യാ​ണി​ത്. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ത്തി​ന് കോ​ടി​ക​ളു​ടെ ഫ​ണ്ട് ചെ​ല​വ​ഴി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​ർ​ഹ​ത​പ്പെ​ട്ട​വ​രി​ലേ​ക്ക് എ​ത്തു​ന്നി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്.
എം​എ​ൽ​എ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ആ​ദി​വാ​സി​ക​ളു​ടെ പേ​രി​ൽ മൂ​ന്ന് കി​ലോ​മീ​റ്റ​ർ ദൂ​രം കാ​ട്ടി​ലൂ​ടെ അ​പ്പ​പാ​റ​യി​ലേ​ക്ക് ടാ​റിം​ഗ് ന​ട​ത്തി​യി​ട്ടും കോ​ള​നി​യി​ലേ​ക്ക് ഫു​ട്പാ​ത്ത് പോ​ലും നി​ർ​മി​ക്കാ​ൻ ത​യാ​റാ​കു​ന്നി​ല്ലെ​ന്നാ​ണ് പ​രാ​തി. പ​ശു വ​ള​ർ​ത്ത​ലും നെ​ൽ​കൃ​ഷി​യു​മാ​ണ് ഇ​വ​രു​ടെ തൊ​ഴി​ൽ.